play-sharp-fill
തൃശൂരില്‍ സിപിഐഎം ഭരിക്കുന്ന സഹകരണ ബാങ്കില്‍ ഷട്ടര്‍ അടച്ചിട്ട് ജീവനക്കാര്‍ രഹസ്യമായി ജോലി ചെയ്യുന്നു; ചോദ്യം ചെയ്തപ്പോൾ കമ്പ്യൂട്ടര്‍ സര്‍വീസ് ചെയ്യുകയാണെന്ന് ബാങ്ക് സെക്രട്ടറിയുടെ വിശദീകരണം; ബാങ്കിന് മുൻപിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ

സ്വന്തം ലേഖകൻ

തൃശൂർ: സിപിഐഎം ഭരിക്കുന്ന സഹകരണ ബാങ്കില്‍ ഷട്ടര്‍ അടച്ചിട്ട് ജീവനക്കാര്‍ ജോലി ചെയ്യുന്നു. തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കിലാണ് ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം ജീവനക്കാര്‍ രഹസ്യമായി ജോലി ചെയ്യുന്നത്.

സിപിഐഎം നേതാക്കളാണ് ഈ ബാങ്കിന്റെ ഭരണസമിതി അംഗങ്ങള്‍. സംഭവം വിവാദമായതോടെ സെക്യൂരിറ്റി ജീവനക്കാരോട് ഷട്ടര്‍ തുറക്കാന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ കമ്പ്യൂട്ടര്‍ സര്‍വീസ് ചെയുകയായിരുന്നെന്നാണ് ബാങ്ക് സെക്രട്ടറിയുടെ വിശദീകരണം. തുടർന്ന് ബിജെപി പ്രവർത്തകർ ബാങ്കിന് മുൻപിൽ പ്രതിഷേധിച്ചു.

കേരള ബാങ്ക് വൈസ് പ്രസിഡന്റ് എംകെ കണ്ണന്റെ നേതൃത്വത്തിലുള്ള സിപിഎം നേതാക്കളാണ് ബാങ്ക് ഭരണസമിതി അംഗങ്ങൾ.

പണി മുടക്കിന് ആഹ്വാനം ചെയത സിപിഎം നേതാക്കൾ സ്വന്തം സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കുന്നത് വിരോധാഭാസ മാണെന്ന് ബിജെപി ആരോപിച്ചു. അതേസമയം ബാങ്കിന്റെ കമ്പ്യൂട്ടർ സർവർ തകരാർ പരിഹരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ മാത്രമാണ് അകത്ത് നടക്കുന്നതെന്നും ബാങ്ക് പ്രവർത്തിക്കുന്നില്ലെന്നും ബാങ്ക് അധികൃതർ പ്രതികരിച്ചു.