play-sharp-fill
കുമ്മനം ഇളങ്കാവ് ദേവി ക്ഷേത്ര തിരുവുത്സവ ആഘോഷം സേവനത്തിലൂടെ മാതൃകയാവുന്നു; ചികിത്സ സഹായനിധി, വിദ്യാഭ്യാസ സഹായനിധി  എന്നിവയുടെ വിതരണോദ്ഘാടനം  കുമ്മനം രാജശേഖരൻ നിർവ്വഹിച്ചു

കുമ്മനം ഇളങ്കാവ് ദേവി ക്ഷേത്ര തിരുവുത്സവ ആഘോഷം സേവനത്തിലൂടെ മാതൃകയാവുന്നു; ചികിത്സ സഹായനിധി, വിദ്യാഭ്യാസ സഹായനിധി എന്നിവയുടെ വിതരണോദ്ഘാടനം കുമ്മനം രാജശേഖരൻ നിർവ്വഹിച്ചു

സ്വന്തം ലേഖകൻ

കുമ്മനം: ഇളങ്കാവ് ദേവീക്ഷേത്ര തിരുവുൽസവത്തോടനുബന്ധിച്ചുള്ള ധന ശേഖരണത്തിന്റെ പ്രധാന ഭാഗം .’ശ്രീഭദ്രാ മൃതം’ ചികിത്സ സഹായ നിധി’ശ്രീ വിദ്യാനിധി’ വിദ്യാഭ്യാസ സഹായനിധി എന്ന പേരിൽ സേവന പ്രവർത്തനങ്ങൾ നൽകി കുമ്മനം ഇളങ്കാവ് ദേവീക്ഷേത്രം മാതൃകയാവുന്നു.

ഇതിന്റെ ഉത്ഘാടനവും വിതരണവും മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഉത്ഘാടനം ചെയ്തു. തിരുവുത്സവ ആഘോഷ സമിതി പ്രസിഡന്റ് മധുസൂദനൻ വാഴയ്ക്കാറ്റ് യോ​ഗത്തിൽ അധ്യക്ഷനായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻ കോട്ടയം ജില്ലാ കലക്‌ടർ വേണുഗോപാൽ, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. സൂര്യൻ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്, വാർഡ് മെമ്പർ ജഗദീഷ്, ദേവസ്വം പ്രസിഡന്റ് സുജിത്ത് എസ് നായർ, സെക്രട്ടറി വി.പി.പ്രതാപൻ എന്നിവർ സംസാരിച്ചു.