play-sharp-fill
പ്ലസ്ടു പരീക്ഷകള്‍ നാളെ ആരംഭിക്കും;  വ്യാഴാഴ്ച്ച എസ്‌എസ്‌എല്‍സി: തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി

പ്ലസ്ടു പരീക്ഷകള്‍ നാളെ ആരംഭിക്കും; വ്യാഴാഴ്ച്ച എസ്‌എസ്‌എല്‍സി: തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി

സ്വന്തം ലേഖിക

തിരുവനന്തപുരം: നാളെ മുതല്‍ പ്ലസ്ടു പരീക്ഷകള്‍ ആരംഭിക്കും.


എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച്‌ 31ന് ആരംഭിച്ച്‌ ഏപ്രില്‍ 29 ന് അവസാനിക്കും. ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ മെയ് 3 മുതല്‍ 10 വരെ നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

4,27,407 വിദ്യാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതും. 4,26,999 പേര്‍ റെഗുലറായും 408 പേര്‍ പ്രൈവറ്റായും പരീക്ഷയെഴുതും. 2,18,902 ആണ്‍കുട്ടികളും 2,08,097 പെണ്‍കുട്ടികളുമാണ് പരീക്ഷയെഴുതുന്നത്.

2,962 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. ഗള്‍ഫ് മേഖലയില്‍ ഒന്‍പത് കേന്ദ്രങ്ങളിലായി 574 വിദ്യാര്‍ത്ഥികളും ലക്ഷദ്വീപില്‍ ഒന്‍പത് കേന്ദ്രങ്ങളിലായി 882 വിദ്യാര്‍ത്ഥികളും പരീക്ഷയെഴുതും.

രണ്ടാം വര്‍ഷ ഹയര്‍ സെക്കൻഡറി പരീക്ഷ മാര്‍ച്ച്‌ 30 ന് ആരംഭിച്ച്‌ ഏപ്രില്‍ 26 ന് അവസാനിക്കും. പ്രാക്ടിക്കല്‍ പരീക്ഷ മെയ് മൂന്ന് മുതല്‍ നടക്കും.

4,32,436 വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു പരീക്ഷ എഴുതും. 3,65,871 പേര്‍ റഗുലറായും 20,768 പേര്‍ പ്രൈവറ്റായും 45,797 പേര്‍ ഓപ്പണ്‍ സ്‌കൂളിന് കീഴിലും പരീക്ഷ എഴുതും. 2,19,545 ആണ്‍കുട്ടികളും 2,12,891 പെണ്‍കുട്ടികളുമാണ്.

2005 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. ഗള്‍ഫ് മേഖലയില്‍ എട്ട് കേന്ദ്രങ്ങളിലും ലക്ഷദ്വീപില്‍ ഒൻപത് കേന്ദ്രങ്ങളിലും പരീക്ഷ നടക്കും.