കോട്ടയം നഗരം ഇരുട്ടിൽ; നഗരത്തിന്റെ പല ഭാഗത്തും തെരുവുവിളക്കുകൾ തെളിയാതായിട്ട് മാസങ്ങൾ; ജില്ലയുടെ പ്രധാനപ്പെട്ട സ്ഥലങ്ങളെല്ലാം സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയിരിക്കുന്നു ; കണ്ടില്ലെന്ന് നടിച്ച് അധികൃതർ
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം നഗരം ഇരുട്ടിലായിട്ട് മാസങ്ങൾ. തെരുവുവിളക്കുകൾ തെളിയാത്തതിനാൽ ജില്ലയിലെ പ്രാധാനപ്പെട്ട സ്ഥലങ്ങളെല്ലാം സാമൂഹികവിരുദ്ധർ കൈയ്യടക്കി വച്ചിരിക്കുന്നു. ഇരുട്ടിന്റെ മറവിൽ സാമൂഹികവിരുദ്ധർ യാത്രക്കാർക്ക് തലവേദനയാകുന്നു.
പുളിമൂട് ജങ്‌ഷന്‍, റെയില്‍വേ സ്‌റ്റേഷന്‍ റോഡ്, കളക്‌ടറേറ്റിന് പിന്‍വശം, മറ്റ് ഇടറോഡുകള്‍, കോടിമത ബൈപ്പാസ്, ശാസ്‌ത്രി റോഡ് തുടങ്ങിയ നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളെല്ലാംതന്നെ ഇരുട്ടിലായിട്ട് മാസങ്ങളായി. ഇതുമൂലം ദിനംപ്രതി നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടാകുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
റെയില്‍വേ സ്‌റ്റേഷനില്‍ രാത്രി ട്രെയിനിലെത്തുന്ന യാത്രക്കാര്‍ക്ക് ലോഗോസ് ജങ്‌ഷനില്‍ നിന്ന് നാഗമ്പടം ബസ് സ്‌റ്റാന്‍ഡ് വരെ പോകണമെങ്കില്‍ ഏറെ ദുരിതമാണ്. കാലപ്പഴക്കം ചെന്ന വഴിവിളക്കുകൾ പുന:സ്ഥാപിക്കാത്തതും, മറ്റ് തകരാറുകൾ പരിഹരിച്ച് അത് പ്രവർത്തനയോഗ്യമാക്കാത്തതുമാണ് നഗരം ഇരുട്ടിലാകുന്നതിന്റെ കാരണം .നിരവധി തവണ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും അധികൃതരിൽ നിന്നുണ്ടായിട്ടില്ല.
ജില്ലയിൽ പല ഭാഗങ്ങളും രാത്രിയിൽ മദ്യപസംഘത്തിന്റെ ഇടത്താവളങ്ങളാണ്. ഇവിടെയെത്തുന്ന യാത്രക്കാർക്ക് നേരെ അസഭ്യം പറയുകയും ഉപദ്രവിക്കാൻ ശ്രമിക്കുന്നതും നിത്യസംഭവമാണ്.
കാലഹരണപ്പെട്ട വഴിവിളക്കുകള്‍ യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ ഉപയോഗശൂന്യമായി മാറിയിരിക്കുന്നത് ഏറെ. പുളിമൂട് ജങ്ഷനിലും പരിസരങ്ങളിലും വഴി വിളക്കുകള്‍ തെളിയാത്തത് ബസ് യാത്രക്കാര്‍ക്കാണ് ഭീഷണിയാണ്.
ആകാശപ്പാത മുതല്‍ ലോഗോസ് ജങ്‌ഷന്‍ വരെയുള്ള ഭാഗത്ത് എവിടെയും വഴിവിളക്കുകള്‍ തെളിയുന്നില്ല. ജില്ലയുടെ കിഴക്കന്‍ മേഖലയിലേക്കുള്ള യാത്രക്കാര്‍ ആശ്രയിക്കുന്ന ബസ് സ്‌റ്റോപ്പും പരിസരവും ഇരുട്ടിലാണ്.
ശാസ്‌ത്രി റോഡില്‍ മദ്ധ്യഭാഗത്ത് ഡിവൈഡറുകളില്‍ ലൈറ്റുകള്‍ സ്‌ഥാപിച്ചിട്ടുണ്ടെങ്കിലും തെളിയാറില്ല. നവീകരണത്തിന്റെ ഭാഗമായി റോഡ് വീതി കൂട്ടിയപ്പോള്‍ പോസ്‌റ്റുകള്‍ മാറ്റിയിരുന്നു. പോസ്‌റ്റുകള്‍ പുനഃസ്‌ഥാപിക്കുന്നത് വൈകുന്നതാണ് റോഡിനെ ഇരുട്ടിലാക്കുന്നത്.