play-sharp-fill
തിരുവനന്തപുരം ലുലു മാളിന് മുന്നില്‍ വൻ പ്രതിഷേധം ; ജോലിക്കെത്തിയ ജീവനക്കാരെ  അകത്ത് കയറ്റാതെ   സമരാനുകൂലികള്‍    ഗേറ്റിന് മുന്നിലായി  കുത്തിയിരിക്കുന്നു;സ്ഥലത്ത് വൻ പോലീസ് സന്നാഹം

തിരുവനന്തപുരം ലുലു മാളിന് മുന്നില്‍ വൻ പ്രതിഷേധം ; ജോലിക്കെത്തിയ ജീവനക്കാരെ അകത്ത് കയറ്റാതെ സമരാനുകൂലികള്‍ ഗേറ്റിന് മുന്നിലായി കുത്തിയിരിക്കുന്നു;സ്ഥലത്ത് വൻ പോലീസ് സന്നാഹം


സ്വന്തം ലേഖിക

തിരുവനന്തപുരം: പണിമുടക്കിന്റെ രണ്ടാം ദിവസം ലുലുമാള്‍ പ്രവര്‍ത്തിച്ചേക്കുമെന്ന വിവരത്തെ തുടര്‍ന്ന് സമരാനുകൂലികള്‍ തിരുവനന്തപുരം ലുലു മാളിന്റെ മുന്നില്‍ കുത്തിയിരിക്കുന്നു.


അടച്ചിട്ട മാളിന്റെ മുന്‍ ഗേറ്റിന് മുന്നിലാണ് സമരാനുകൂലികള്‍ കുത്തിയിരിക്കുന്നത്. മാള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണിവര്‍. ജോലിക്കെത്തിയ ജീവനക്കാരും അകത്ത് കയറാനാകാതെ പുറത്ത് നില്‍ക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജീവനക്കാര്‍ ജോലിക്ക് കയറരുതെന്നും ഗേറ്റിനു പുറത്ത് കൂടി നില്‍ക്കുന്ന ജീവനക്കാരെ എത്രയും പെട്ടെന്ന് ഒഴിവാക്കണമെന്നും യൂണിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമെത്തിയിട്ടുണ്ട്.

അകത്തു കയറാനാവാതെ കൂടിനില്‍ക്കുന്ന ജീവനക്കാരോട് തിരിച്ചുപോകാന്‍ പൊലീസ് നിര്‍ദ്ദേശിച്ചു. എന്നാല്‍ ജോലിക്ക് വരണമെന്ന് തങ്ങള്‍ക്ക് നിര്‍ദ്ദേശം കിട്ടിയതായാണ് ജീവനക്കാര്‍ പൊലീസിനോട് പറഞ്ഞത്.