play-sharp-fill
കൊച്ചി കോർപ്പറേഷൻ നടത്തിയ ടാറിങ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി : ടാര്‍ ചെയ്തപ്പോള്‍ വഴിയരികില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ കിടന്നയിടം ഒഴിവാക്കി ടാറിങ് നടത്തിയതോടുകൂടിയാണ് സംഭവം  കോമഡിയായത്

കൊച്ചി കോർപ്പറേഷൻ നടത്തിയ ടാറിങ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി : ടാര്‍ ചെയ്തപ്പോള്‍ വഴിയരികില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ കിടന്നയിടം ഒഴിവാക്കി ടാറിങ് നടത്തിയതോടുകൂടിയാണ് സംഭവം കോമഡിയായത്

സ്വന്തം ലേഖകൻ
കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന്റെ ഇരുവശത്തുമുള്ള സ്‌റ്റേഡിയം ലിങ്ക് റോഡില്‍ കൊച്ചി കോര്‍പ്പറേഷന്‍ നടത്തിയ ടാറിംഗ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.

35 ലക്ഷം രൂപ മുടക്കി ബി.എം.ബി.സി നിലവാരത്തില്‍ ടാര്‍ ചെയ്തപ്പോള്‍ വഴിയരികില്‍ പാര്‍ക്ക് ചെയ്ത കാറുകള്‍ മുതല്‍ പിക്കപ്പുകള്‍ വരെയുള്ള ഏഴ് വാഹനങ്ങള്‍ കിടന്നയിടം ഒഴിവാക്കി ടാറിങ് നടത്തിയതോടുകൂടിയാണ് സംഭവം വൈറലായത്. വഴിയോരത്ത് നാളുകളായി കിടന്ന വണ്ടികളാണ് പലതും.


കാരണക്കോടം ജംഗ്ഷനില്‍ നിന്ന് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷന്‍വരെ
440 മീറ്ററിലായിരുന്നു ടാറിംഗ്. കാലടി മേരീസദന്‍ പ്രോജക്‌ട്‌സിനാണ് കരാര്‍. കോര്‍പ്പറേഷന്റെ സൂപ്പര്‍വൈസര്‍മാര്‍ മേല്‍നോട്ടത്തിനുമുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാലുതവണ കോര്‍പ്പറേഷന് കത്ത് നല്‍കിയിട്ടും വാഹനങ്ങള്‍ മാറ്റി കിട്ടിയില്ലെന്നാണ് കരാര്‍ കമ്ബനിയുടെ പ്രതിനിധി പറഞ്ഞത്. സാമ്ബത്തിക വര്‍ഷം അവസാനിക്കും മുൻപ്പ പണി തീര്‍ക്കാനുള്ള തത്രപ്പാടിലായിരുന്നുവത്രെ ഇരുകൂട്ടരും.

വാഹനങ്ങള്‍ നീക്കണമെന്ന് കരാറുകാരോട് നിര്‍ദേശിച്ചിരുന്നു. അവരാണ് അത് ചെയ്യേണ്ടതെന്നാണ് കോര്‍പ്പറേഷന്‍ എന്‍ജിനീയറിംഗ് വിഭാഗത്തിന്റെ വാദം.

വാഹനങ്ങള്‍ അടിയന്തരമായി നീക്കി ഈ ഭാഗം ഉടനെ ടാര്‍ ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

വാഹനങ്ങള്‍ മാറ്റേണ്ട ഉത്തരവാദിത്വം കരാറുകാരനാണ്. കോര്‍പ്പറേഷന്‍ മാറ്റേണ്ട കാര്യമില്ല. മാറ്റുകയുമില്ല എന്ന നിലപാടിലാണ് ഡിവിഷൻ കൗണ്‍സിലര്‍

സര്‍ഫസ് ടാറിംഗ് കൂടി അവശേഷിക്കുന്നുണ്ട്. അപ്പോള്‍ വാഹനങ്ങള്‍ തള്ളി മാറ്റിയിട്ട് ഇവിടെ വീണ്ടും ടാര്‍ ചെയ്യും.ഇങ്ങനെ ചെയ്യുന്നത് ടാറിംഗ് നിലവാരത്തെയും റോഡിന്റെ ആയുസിനെയും ബാധിക്കും. റോഡിലെ തടസങ്ങള്‍ മാറ്റിനല്‍കേണ്ട പൂര്‍ണ ഉത്തരവാദിത്വം കോര്‍പ്പറേഷനാണ്. മാറ്റിയില്ലെങ്കില്‍ 24 മണിക്കൂര്‍ നോട്ടീസ് നല്‍കിയ ശേഷം ഡപിംഗ് യാര്‍ഡിലേക്ക് നീക്കാം.