play-sharp-fill
സിനിമ റിലീസ്: ഏപ്രിൽ ഒന്നിന് മമ്മൂട്ടിയുടെ ഭീഷ്മക്കൊപ്പം ഓൺലൈൻ പ്ലാറ്റ്ഫോമിൽ ദുൽഖറിന്റെ ‘ഹേ സിനാമിക’യും

സിനിമ റിലീസ്: ഏപ്രിൽ ഒന്നിന് മമ്മൂട്ടിയുടെ ഭീഷ്മക്കൊപ്പം ഓൺലൈൻ പ്ലാറ്റ്ഫോമിൽ ദുൽഖറിന്റെ ‘ഹേ സിനാമിക’യും

സ്വന്തം ലേഖകൻ
പ്രശസ്ത നൃത്തസംവിധായിക ബൃന്ദ മാസ്റ്റര്‍ സംവിധാനം ചെയ്യുന്ന ‘ഹേ സിനാമിക’ഏപ്രില്‍ ഒന്നിന് നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യും .

ദുൽഖർ സല്‍മാന്‍ നായകനായെത്തുന്ന ചിത്രത്തില്‍ അദിതി റാവുവും കാജള്‍ അഗര്‍വാളുമാണ് നായികമാര്‍. മണിരത്നം സംവിധാനം ചെയ്ത ‘ഓകെ കണ്‍മണി’ എന്ന സിനിമയിലെ ഒരു ഗാനത്തില്‍ നിന്നുളളതാണ് ഈ ചിത്രത്തിന്റെ പേര്. ഓകെ കണ്‍മണിയിലെ നായകന്‍ ദുല്‍ഖറായിരുന്നു.


മദന്‍ കര്‍ക്കിയാണ് ചിത്രത്തിന്റെ രചന. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സം​ഗീതം നല്‍കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊറിയോഗ്രാഫറായ ബ്രിന്ദ ഗോപാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹേ സിനാമിക’.
വാരണം ആയിരം, മാന്‍ കരാട്ടെ, കടല്‍, തെരി തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്കൊപ്പം ബ്രിന്ദ ഗോപാല്‍ പ്രവർത്തിച്ചിട്ടുണ്ട്.