play-sharp-fill
ദേശീയ ഹർത്താലിനെ തുടർന്ന് കേരളത്തിൽ ജന ജീവിതം സ്തംഭിച്ചു:  ഗൗനിക്കാതെ അയൽ സംസ്ഥാനമായ തമിഴ്നാട്

ദേശീയ ഹർത്താലിനെ തുടർന്ന് കേരളത്തിൽ ജന ജീവിതം സ്തംഭിച്ചു: ഗൗനിക്കാതെ അയൽ സംസ്ഥാനമായ തമിഴ്നാട്

സ്വന്തം ലേഖകൻ
കുമളി: കടകള്‍ അടച്ചും ബസ്‌ സര്‍വീസ്‌ മുടക്കിയും പണിമുടക്കിനെ ആഘോമാക്കി മാറ്റി കേരളം. എന്നാൽ കടകമ്ബോളങ്ങള്‍ തുറന്നും ബസ്‌ സര്‍വീസുകള്‍ നടത്തിയുമാണ്‌ അയല്‍സംസ്‌ഥാനമായ തമിഴ്‌നാട്‌ പണിമുടക്കിനെ വരവേറ്റത്‌.

സംയുക്‌ത ട്രേഡ്‌ യൂണിയനുകള്‍ ആഹ്വാനം ചെയ്‌ത രണ്ടു ദിവസത്തെ അഖിലേന്ത്യ പണിമുടക്കിന്റെ ആദ്യ ദിനം കടകമ്ബോളങ്ങള്‍ അടഞ്ഞുകിടന്നതും വാഹനങ്ങള്‍ നിരത്തിലിറങ്ങാതിരുന്നതും മൂലം കേരളത്തില്‍ ജനജീവിതം ദുസഹമായി.


അതേ സമയം പണിമുടക്കിന്റെ ആരവങ്ങള്‍ ഇല്ലാതെ തമിഴ്‌നാട്‌ ജനത അതിജീവനത്തില്‍ മുഴുകി.
തൊഴിലാളികള്‍ പണിക്കിറങ്ങി. വാഹനങ്ങളും നിരത്തിലിറക്കി. പണിമുടക്കും ഹര്‍ത്താലുകളും ഏത്‌ സംഘടനകള്‍ നടത്തുന്നതായാലും തമിഴ്‌ നാട്ടിനെ ബാധിക്കാറില്ല. ഹര്‍ത്താല്‍ , പണിമുടക്ക്‌ ദിനങ്ങളില്‍ വ്യാപാര സ്‌ഥാപനങ്ങള്‍ തുറക്കണമോ വേണ്ടേയോ എന്ന്‌ തീരുമാനിക്കാനുളള സ്വാതന്ത്രം തമിഴ്‌നാട്ടിലുണ്ട്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബലമായി വ്യാപാരസ്‌ഥാപനങ്ങള്‍ അടപ്പിക്കുകയോ വാഹനങ്ങള്‍ തടയുകയോ ചെയ്യാറില്ല.
കേരളത്തിലും ഇതു പോലെയാകുമെന്ന്‌ കരുതി ഇന്നലെ അതിര്‍ത്തി കടന്നുവന്ന യാത്രക്കാര്‍ കുമളി ടൗണില്‍ കുടുങ്ങി. ഭക്ഷണവും വെള്ളവും കിട്ടാതെ വലഞ്ഞു. യാത്രക്കാര്‍ കുറവായിരുന്നിട്ടും തമിഴ്‌നാട്‌ ബസുകള്‍ കുമളി വരെ സര്‍വീസ്‌ നടത്തി.

രണ്ടു ദിവസത്തെ അഖിലേന്ത്യ പണിമുടക്ക്‌ ആഹ്വാനം ഉണ്ടായപ്പോള്‍ തന്നെ കടകള്‍ അടച്ചിട്ട്‌ തമിഴ്‌ നാട്ടിലേക്ക്‌ യാത്രക്ക്‌ ഒരുങ്ങി കഴിഞ്ഞിരുന്നു മലയാളികള്‍. ഞായറാഴ്‌ച രാത്രിയും ഇന്നലെ പുലര്‍ച്ചയും കുമളി അതിര്‍ത്തി ചെക്കു പോസ്‌റ്റില്‍ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു . തമിഴ്‌ നാട്ടില്‍ ഇന്നലെ കേരളാ രജിസ്‌ട്രേഷന്‍ വാഹനങ്ങളുടെ തിരക്കായിരുന്നു. നൂറു കണക്കിന് വാഹനങ്ങള്‍ ഞായറാഴ്‌ച രാതിതന്നെ അതിര്‍ത്തി കടന്നു. വേളാങ്കണ്ണി, കൊടൈക്കനാല്‍ തുടങ്ങിയ സ്‌ഥലങ്ങളിലേക്കു പോകാനുള്ള യാത്രക്കാരായിരുന്നു ഏറെയും.

കേരളത്തില്‍ ആഹ്വാനം ചെയ്യുന്ന ഹര്‍ത്താലുകളിലെല്ലാം തമിഴ്‌ നാട്ടിലേക്കുള്ള ആളുകളുടെ നീണ്ട ഒഴുക്കു പ്രകടമാണ്‌. ഇതിലൂടെ ലക്ഷകണക്കു രുപയാണ്‌ തമിഴ്‌ നാട്ടില്‍ ചിലവഴിക്കപെടുന്നത്‌. കമ്ബം, ഗൂഡല്ലൂര്‍ പ്രദേശങ്ങളിലെ മാര്‍ക്കറ്റുകളെല്ലാം തുറന്നു പ്രവര്‍ത്തിച്ചു.