play-sharp-fill
വടവാതൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ  എഴുന്നള്ളത്തിനെത്തിച്ച് തിരുനക്കര ശിവൻ ഇടഞ്ഞോടി; ആന ഓടിയത് എഴുന്നള്ളത്ത് കഴിഞ്ഞ് തിരുനക്കരയിലേക്ക് കൊണ്ടുവരുന്ന വഴി കളത്തിപ്പടിയിൽവെച്ച്; ആനയുടെ പാപ്പാന്മാർ മൂക്കറ്റം വെള്ളത്തിൽ;  ഇടഞ്ഞോടിയ ആനയെ അരമണിക്കൂറോളം കാണാതായി; പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ മരിയൻ സ്കൂളിന് സമീപം ശാന്തനായി കണ്ടെത്തിയ ശിവനെ അർദ്ധരാത്രി തിരുനക്കരയിലെത്തിച്ചു

സ്വന്തം ലേഖകൻ
കോട്ടയം: വടവാതൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ എഴുന്നള്ളത്തിനെത്തിച്ച തിരുനക്കര ശിവൻ ഇടഞ്ഞോടി.

ഇടഞ്ഞോടിയത് എഴുന്നള്ളത്ത് കഴിഞ്ഞ് തിരുനക്കരയിലേക്ക് കൊണ്ടുവരുന്ന വഴി കളത്തിപ്പടിയിൽവെച്ച്. പാപ്പാന്മാർ മൂക്കറ്റം വെള്ളത്തിലായിരുന്നു. മദ്യപിച്ച് ലക്ക് കെട്ട പാപ്പാൻമാർ ആനയെ ഉപദ്രവിച്ചതിനാലാണ് ആന ഓടിയതെന്ന് നാട്ടുകാർ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.

ഓട്ടത്തിനിടെ ആനപ്പുറത്ത് നിന്ന് ഒരു പാപ്പാൻ താഴെ വീഴുകയും ചെയ്തു.ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടഞ്ഞോടിയ ആനയെ അരമണിക്കൂറോളം കാണാതായിരുന്നു. വെസ്റ്റ് എസ്എച്ച്ഒ അനൂപ് കൃഷ്ണയും ഈസ്റ്റ് പൊലീസും ദേവസ്വം ബോർഡ് അധികൃതരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ മരിയൻ സ്കൂളിന് സമീപം ശാന്തനായി നില്ക്കുന്ന ആനയെ കണ്ടെത്തി. തുടർന്ന് പൊലീസ് അകമ്പടിയോടെ ആനയെ തിരുനക്കരയിൽ എത്തിച്ചു.

മുൻപും തിരുനക്കരയിൽ പാപ്പാന്മാർ മദ്യപിച്ച് ലെക്ക്കെട്ട് ആനയെ പരിചരിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നിരുന്നു.