play-sharp-fill
പതിവ് തുടരുന്നു; ഇന്ധനവില ഇന്നും കൂട്ടി; ഒരാഴ്ചക്കുള്ളിൽ വർധിപ്പിച്ചത് അഞ്ച് രൂപയോളം; പെട്രോളിന് 87 പൈസയും ഡീസലിന് 74 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്

പതിവ് തുടരുന്നു; ഇന്ധനവില ഇന്നും കൂട്ടി; ഒരാഴ്ചക്കുള്ളിൽ വർധിപ്പിച്ചത് അഞ്ച് രൂപയോളം; പെട്രോളിന് 87 പൈസയും ഡീസലിന് 74 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്

സ്വന്തം ലേഖകൻ

കൊച്ചി: രാജ്യത്ത് ഇന്നും ഇന്ധനവില വർധിപ്പിച്ചു. ഒരു ലീറ്റര്‍ പെട്രോളിന് 87 പൈസയും ഡീസലിന് 74 പൈസയും കൂട്ടും. തുടർച്ചയായ അഞ്ചാം ദിവസമാണ് ഇന്ധനവില വർധിപ്പിക്കുന്നത്. ആറു ദിവസത്തിനുള്ളില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില അഞ്ചു രൂപയോളമാണ് ഉയര്‍ത്തിയത്.


മാർച്ച് 21ന് തുടങ്ങി ഇത് ഏഴാം തവണയാണ് വില വർധിക്കുന്നത്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ആറ് ദിവസവും വില ക്രമമായി ഉയർന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിച്ചാലും അസംസ്കൃത എണ്ണവില താഴാൻ നാളുകളേറെ വേണ്ടിവരുമെന്നും ഇന്ത്യയിൽ വിലവർധന തുടർന്നേക്കുമെന്നുമാണു റിപ്പോർട്ടുകൾ.

ഉത്തർപ്രദേശ് അടക്കമുള്ള 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു മൂലം കഴിഞ്ഞ നവംബർ 3 മുതൽ മാർച്ച് 21 വരെ ഇന്ധനവില വർധന മരവിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് എണ്ണക്കമ്പനികൾക്ക് 225 കോടി ഡോളറിന്റെ (ഏകദേശം 17,000 കോടി രൂപ) നഷ്ടമുണ്ടായെന്നാണു വിലയിരുത്തൽ.