play-sharp-fill
കൊച്ചിയിലെ തിയേറ്ററുകൾ തുറന്നു; നാളെ വൈകിട്ട്  ആറ് മണിക്ക് ശേഷം പ്രദർശനമുണ്ടാകും

കൊച്ചിയിലെ തിയേറ്ററുകൾ തുറന്നു; നാളെ വൈകിട്ട് ആറ് മണിക്ക് ശേഷം പ്രദർശനമുണ്ടാകും

സ്വന്തം ലേഖകൻ

കൊച്ചി: സംയുക്ത തൊഴിലാളി യൂണിയൻ ആഹ്വാനം ചെയ്ത ഇന്നത്തെ ദേശീയ പണിമുടക്കിനെ തുടർന്ന് അടച്ചിട്ടിരുന്ന കൊച്ചിയിലെ തിയേറ്ററുകൾ തുറന്നു. പണിമുടക്കിന്റെ പശ്ചാത്തലത്തിൽ രാവിലെ തിയേറ്ററുകൾ തുറന്നിരുന്നില്ല. നാളെയും വൈകിട്ട് തിയേറ്ററുകളിൽ പ്രദർശനമുണ്ടാകും.


പൊതു പണിമുടക്കിൽ നിന്ന് കേരളത്തിലെ സിനിമ തിയേറ്ററുകളെ ഒഴിവാക്കണമെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് നേരത്തേ ആവശ്യപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് വ്യാപനത്തിന്റെ ഭാഗമായി കേരളത്തിൽ ദീർഘനാളാണ് തിയേറ്ററുകൾ അടഞ്ഞു കിടന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് തിയേറ്ററുകൾ വീണ്ടും പൂർണമായി തുറന്നത്. ഈ ഘട്ടത്തിൽ തിയേറ്ററുകൾ അടച്ചിടുന്നത് വലിയ തിരിച്ചടിയാകുമെന്ന് ഫിയോക്ക് വ്യക്തമാക്കിയിരുന്നു.

ഇന്ധന വിലവർധന അടക്കം കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ തീരുമാനങ്ങൾക്ക് എതിരെയാണ് പണിമുടക്ക് നടന്നത്. പണിമുടക്ക് തുടരുന്നതിനിടെ പലയിടത്തും ഇന്ന് രാവിലെ മുതല്‍ സമരക്കാര്‍ വാഹനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും നേരെ പ്രതിഷേധിച്ചിരുന്നു.

നിരവധി സ്ഥാപനങ്ങളില്‍ ജോലി ചെയ്യാനെത്തിയ ജീവനക്കാരെ തിരിച്ചയച്ചു. സ്വകാര്യ വാഹനങ്ങളിലും ടാക്‌സിയിലും സഞ്ചരിച്ചവര്‍ക്കും സമാന അനുഭവമാണുണ്ടായത്.