play-sharp-fill
പത്തനംതിട്ട ഏനാത്ത്  റോഡരികിൽ നിർത്തിയിട്ടിരുന്ന  സ്കൂട്ടറിൽ കാറിടിച്ച്  ഭാര്യ മരിച്ചു, ഭർത്താവിന് ഗുരുതര പരുക്ക്;കൊട്ടാരക്കര ഭാഗത്തുനിന്നു വന്ന കാർ  ദമ്പതികളുടെ  വാഹനത്തിൽ ഇടിയ്ക്കുകയായിരുന്നു

പത്തനംതിട്ട ഏനാത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ കാറിടിച്ച് ഭാര്യ മരിച്ചു, ഭർത്താവിന് ഗുരുതര പരുക്ക്;കൊട്ടാരക്കര ഭാഗത്തുനിന്നു വന്ന കാർ ദമ്പതികളുടെ വാഹനത്തിൽ ഇടിയ്ക്കുകയായിരുന്നു

സ്വന്തം ലേഖിക

പത്തനംതിട്ട : ഏനാത്ത് പുതുശേരി ഭാഗം ജംഗ്‌ഷനിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിനു പിന്നിൽ കാറിടിച്ച് ഒരാൾ മരിച്ചു. ദമ്പതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിലാണ് കാറിടിച്ചത്. എംസി റോഡിലുണ്ടായ അപകടത്തിൽ കടമ്പനാട് വടക്ക് അമ്പലവിള പടിഞ്ഞാറ്റേതിൽ രാജേഷിന്റെ ഭാര്യ സിംലയാണ് (35) മരിച്ചത്.


രാജേഷിനു ഗുരുതരമായി പരുക്കേറ്റു. 3 മണിയോടെയായിരുന്നു അപകടം. കൊട്ടാരക്കര ഭാഗത്തുനിന്നു വന്ന കാറാണ് ഇവരുടെ വാഹനത്തിൽ ഇടിച്ചത്. ഇവർ റോഡരികിൽ സ്കൂട്ടർ നിർത്തി സംസാരിക്കുമ്പോഴായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group