play-sharp-fill
പണിമുടക്കിനിടെ തിരൂരിൽ ഓട്ടോഡ്രൈവർക്ക് സമരക്കാരുടെ മർദ്ദനം;ഇരുപത്തിയഞ്ചോളം പേർ ചേർന്ന്  വളഞ്ഞിട്ടാക്രമിക്കുകയായിരുന്നു;ആക്രമണത്തിൽ വായിൽ നിന്നും മൂക്കിൽ നിന്നും ചോര വന്ന യുവാവിനെ തിരൂർ ഗവൺമെന്റ്   ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പണിമുടക്കിനിടെ തിരൂരിൽ ഓട്ടോഡ്രൈവർക്ക് സമരക്കാരുടെ മർദ്ദനം;ഇരുപത്തിയഞ്ചോളം പേർ ചേർന്ന് വളഞ്ഞിട്ടാക്രമിക്കുകയായിരുന്നു;ആക്രമണത്തിൽ വായിൽ നിന്നും മൂക്കിൽ നിന്നും ചോര വന്ന യുവാവിനെ തിരൂർ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു


സ്വന്തം ലേഖിക

മലപ്പുറം: ദേശീയപണിമുടക്കിനിടെ തിരൂരിൽ ഓട്ടോ ഡ്രൈവർക്ക് സമരാനുകൂലികളുടെ മർദ്ദനം. തിരൂർ സ്വദേശി യാസറിനെയാണ് സമരാനുകൂലികൾ മർദ്ദിച്ചത്. രോഗിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് സംഭവം. ആക്രമണത്തിൽ വായിൽ നിന്നും മൂക്കിൽ നിന്നും ചോര വന്ന യാസറിനെ തിരൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


രോഗബാധിതനായ സുഹൃത്തിനേയും കൊണ്ട് ആശുപത്രിയിലെത്തിയ തന്നെ ഇരുപത്തിയഞ്ചോളം പേർ ചേർന്ന് വളഞ്ഞിട്ടാക്രമിക്കുകയായിരുന്നുവെന്ന് യാസർ പറയുന്നു. പതിനഞ്ച് മിനിറ്റോളം റോഡിലിട്ട് തന്നെ മർദ്ദിച്ചെന്നും യാസർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്.ടി.യു., സി.ഐ.ടി.യു. പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിലാണ് മർദ്ദിച്ചതെന്നും കണ്ടാലറിയുന്ന ഇരുപത്തിയഞ്ചോളം പേർക്കെതിരെ പരാതി കൊടുത്തിട്ടുണ്ടെന്നും യാസർ പറഞ്ഞു.

അതേസമയം സംസ്ഥാനത്തെ പൊതുജനങ്ങളെ വലച്ച് 48 മണിക്കൂർ ദേശീയ പണിമുടക്ക് തുടരുകയാണ്. തിരുവനന്തപുരം പ്രാവച്ചമ്പലത്ത് പൊലീസ് നോക്കിനിൽക്കെ സമരക്കാർ സ്വകാര്യ വാഹനങ്ങൾ തടഞ്ഞു തിരിച്ചയച്ചു. കോഴിക്കോട് മാവൂർ റോഡിൽ ഓട്ടോ അടിച്ചുതകർത്തു.

കാട്ടാക്കടയിൽ സമരക്കാരും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. അതേസമയം ജനങ്ങളെ സമരക്കാർ തടഞ്ഞത് ശ്രദ്ധയിൽപ്പെട്ടില്ലെന്നായിരുന്നു തൊഴിൽമന്ത്രി വി.ശിവൻകുട്ടിയുടെ പ്രതികരണം