play-sharp-fill
ഒന്നും നോക്കേണ്ട ,വണ്ടി കത്തിച്ചേക്കാം ;കോഴിക്കോട് പോലീസുകാർ നോക്കി നിൽക്കെ ഓട്ടോറിക്ഷ  തടഞ്ഞും ഓട്ടോയുടെ കാറ്റ് അഴിച്ച് വിട്ടും സമരക്കാരുടെ പ്രതിഷേധം

ഒന്നും നോക്കേണ്ട ,വണ്ടി കത്തിച്ചേക്കാം ;കോഴിക്കോട് പോലീസുകാർ നോക്കി നിൽക്കെ ഓട്ടോറിക്ഷ തടഞ്ഞും ഓട്ടോയുടെ കാറ്റ് അഴിച്ച് വിട്ടും സമരക്കാരുടെ പ്രതിഷേധം


സ്വന്തം ലേഖിക

കോഴിക്കോട്: പൊലീസ് ഉദ്യോഗസ്ഥർ നോക്കിനിൽക്കെ കോഴിക്കോട് നഗരത്തിൽ ഓട്ടോറിക്ഷയുടെ കാറ്റ് അഴിച്ചുവിട്ടു. പൊതുപണിമുടക്ക് ദിവസം റെയില്‍വേ സ്‌റ്റേഷനിലേക്കു യാത്രക്കാരുമായി പോയ ഓട്ടോറിക്ഷയാണു സമരക്കാർ തടഞ്ഞത്.


ട്രെയിനില്‍ പോകാനുള്ളവരാണ് ഓട്ടോയിലുള്ളതെന്നു പൊലീസുകാര്‍ പറഞ്ഞെങ്കിലും സമരക്കാര്‍ വഴങ്ങിയില്ല. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരനെ സമരക്കാർ റോഡിൽ ഇറക്കിവിട്ടു. തുടർന്നുണ്ടായ തർക്കത്തിനിടെയാണ് വണ്ടി കത്തിച്ചുകളയാമെന്നു സമരക്കാരിലൊരാൾ പറഞ്ഞത്. അതിനിടെ ഒരാൾ ഓട്ടോയുടെ കാറ്റ് അഴിച്ചുവിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ,പണിമുടക്കിയ തൊഴിലാളികൾ തൃശൂർ സ്വരാജ് റൗണ്ടിൽ വാഹനങ്ങൾ തടഞ്ഞതു തർക്കത്തിനിടയാക്കി. ബൈക്ക് യാത്രക്കാരനു നേരെ കയ്യേറ്റ ശ്രമമുണ്ടായി. താൻ പോടോ.. താൻ ആരാടാ ഇവിടത്തെ. എന്നു ബൈക്ക് യാത്രികൻ ചോദിച്ചതോടെ തൊഴിലാളികളിൽ ചിലർ ഇയാളെ കയ്യേറ്റം ചെയ്യുകയും പിടിച്ചു തള്ളുകയും ആയിരുന്നു