play-sharp-fill
വീട് നഷ്ടപ്പെടുന്നവനെ അതിൻ്റെ ദണ്ണം അറിയൂ; എൻ്റെ വീട് നഷ്ടമായി, ഇറക്കി വിടാൻ വരുന്നവരുടെയോ അല്ലെങ്കിൽ ഇതിന്  ഒത്താശ ചെയ്യുന്ന സിപിഎം നേതാക്കന്മാരുടെയോ വീടും സ്ഥലവും ഞങ്ങൾക്ക് തരൂ, ഞങ്ങൾ മാറി തരാം; തിരുനാവായയിൽ വീട് നഷ്ടപ്പെട്ട സുഹറ ബീവിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

സ്വന്തം ലേഖകൻ

തിരുനാവായ: തിരുനാവായ സ്വദേശിനി സുഹറ ബീവിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.

കെ റെയിൽ സ്ഥലമെടുപ്പിൽ സ്വന്തം വീടും സ്ഥലവും നഷ്ടമായ സുഹറ ബീവി സിപിഎം നേതാക്കളോട് ചോദിക്കുന്ന ചോദ്യമാണ് ഫെയ്സ് ബുക്കിൽ വൈറലായത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

” എൻ്റെ വീട് നഷ്ടപ്പെട്ടു. എൻ്റെ വീടിൻ്റെ മുറ്റത്താണ് കല്ലിട്ടത്. എന്നെ പോലെ ആയിരക്കണക്കിന് നിർധനർക്ക് വീട് നഷ്ടപ്പെട്ടു. നിങ്ങളുടെ വീട് ഞങ്ങൾക്ക് തരുമോ…?
പല രാഷ്ട്രീയ നേതാക്കന്മാർക്കും ഏക്കറ് കണക്കിന് ഭൂമിയും ഒന്നിൽ കൂടുതൽ വീടുകളും ഉണ്ട്. നിങ്ങളുടെ വീട് ഞങ്ങൾക്ക് സർക്കാർ നിരക്കിൽ തരൂ. ഞങ്ങൾ വാങ്ങിക്കോളാം…” എന്നാണ് സുഹറ ബീവി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നത്.

കാസർകോട് മുതൽ തിരുവനന്തപുരം വരെ നിരവധി പേർക്കാണ് കെ റെയിൽ മൂലം വീടും സ്ഥലവും നഷ്ടപ്പെടുന്നത്. കോട്ടയം ജില്ലയിൽ മാത്രം നൂറ് കണക്കിന് പേർക്കാണ് വീട് നഷ്ടമാകുന്നത്.

കോട്ടയം മാടപ്പള്ളിയിലും പാറമ്പുഴയിലും കുഴിയാലിപ്പടിയിലുമെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ വലിയ രീതിയിലുള്ള സംഘർഷങ്ങളായിരുന്നു. നൂറ് കണക്കിന് പേരെയാണ് ഈ പ്രദേശങ്ങളിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. വലിയ പ്രതിഷേധമാണ് സംസ്ഥാനമാകെ ഉടലെടുക്കുന്നത്. കേരളം മുൻപ് കണ്ടിട്ടില്ലാത്ത രീതിയിലാണ് കെ റെയിൽ കല്ലിടൽ വിവാദം കൊണ്ടെത്തിക്കുന്നത്.