play-sharp-fill
മൻസിയയെ വിലക്കിയ സംഭവം: വിശദീകരണവുമായി    കൂടൽമാണിക്യം ക്ഷേത്ര ഭാരവാഹികൾ;ക്ഷേത്ര മതിൽക്കെട്ടിനുളളിലായതിനാലാണ്  മൻസിയയെ ഒഴിവാക്കിയത് ;പത്ര പരസ്യത്തിൽ ഹിന്ദുക്കളായ കലാകാരന്മാരാകണമെന്ന് പ്രേത്യേകം  പറഞ്ഞിരുന്നതായും ക്ഷേത്ര ഭാരവാഹികളുടെ വിശദീകരണം

മൻസിയയെ വിലക്കിയ സംഭവം: വിശദീകരണവുമായി കൂടൽമാണിക്യം ക്ഷേത്ര ഭാരവാഹികൾ;ക്ഷേത്ര മതിൽക്കെട്ടിനുളളിലായതിനാലാണ് മൻസിയയെ ഒഴിവാക്കിയത് ;പത്ര പരസ്യത്തിൽ ഹിന്ദുക്കളായ കലാകാരന്മാരാകണമെന്ന് പ്രേത്യേകം പറഞ്ഞിരുന്നതായും ക്ഷേത്ര ഭാരവാഹികളുടെ വിശദീകരണം

സ്വന്തം ലേഖിക

തൃശൂർ :കൂടൽ മാണിക്യ ക്ഷേത്രത്തിൽ നൃത്തോത്സവത്തിൽ നിന്നും മൻസിയയെ വിലക്കിയ സംഭവത്തിൽ വിശദീകരണവുമായി ക്ഷേത്രം ഭാരവാഹികൾ. ക്ഷേത്ര മതിൽക്കെട്ടിനുളളിലായതിനാലാണ് മൻസിയയെ പരിപാടിയിൽ നിന്നൊഴിവാക്കിയത് .
പത്രത്തിൽ പരസ്യം നൽകിയാണ് കലാപരിപാടികൾ ക്ഷണിച്ചത്. പത്ര പരസ്യത്തിൽ ഹിന്ദുക്കളായ കലാകാരന്മാരാകണമെന്ന് പറഞ്ഞിരുന്നതാണ്. നിലവിലെ ക്ഷേത്ര നിയമമനുസരിച്ച് അഹിന്ദുക്കളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാൻ കഴിയില്ലെന്നും ഭരണസമിതി അറിയിച്ചു.


കൂടൽമാണിക്യം ക്ഷേത്രത്തിൽ നൃത്തം ചെയ്യുന്നതിൽ നിന്ന് നർത്തകിയായ മൻസിയ വി.പിയെ ഒഴിവാക്കിയെന്ന വാർത്ത പുറത്ത് വരുന്നത് ഇന്നലെയാണ്. ‘അഹിന്ദു’ ആണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. മൻസിയ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏപ്രിൽ 21 വൈകീട്ട് 4 മണി മുതൽ 5 മണി വരെയാണ് മൻസിയയുടെ നൃത്ത പരിപാടി നടത്താനിരുന്നത്. നോട്ടിസിലും അച്ചടിച്ചിരുന്നു. എന്നാൽ പിന്നീട് ജാതി ചൂണ്ടിക്കാട്ടി മൻസിയയെ ഒഴിവാക്കുകയായിരുന്നു. ഇതാദ്യമായല്ല തനിക്ക് ഇത്തരമൊരു അനുഭവമെന്നും, വർഷങ്ങൾക്ക് മുൻപ് ഗുരുവായൂർ ഉത്സവത്തിനോടനുബന്ധിച്ച് തനിക്ക് ലഭിച്ച അവസരവും ഇതേ കാരണത്താൽ മുടങ്ങിയെന്നും മൻസിയ കുറിച്ചു.