വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി ഭീഷണിപ്പെടുത്തി; അലമാരയില്‍ നിന്നും 33000 രൂപ അപഹരിച്ചു; പ്രതി പിടിയിൽ
സ്വന്തം ലേഖിക
ചാത്തന്നൂര്‍: യുവതിയെ ആക്രമിച്ച ശേഷം മോഷണം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
അയത്തില്‍ കല്ലിനുമേല്‍ വീട്ടില്‍ ജിനേഷ് ബാബു (36) ആണ് പിടിയിലായത്.
വീട്ടില്‍ അതിക്രമിച്ചുകയറി ഷാള്‍ യുവതിയുടെ കഴുത്തില്‍ മുറുക്കി ഭീഷണിപ്പെടുത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവിളി കേട്ടെത്തിയ യുവതിയുടെ അച്ഛന് കൈ തട്ടിമാറ്റി രക്ഷപ്പെടുത്തി. ഈ സമയം മുറിയിലെ അലമാരയില്‍ നിന്നും 33000 രൂപ അപഹരിച്ച് യുവാവ് കടന്നു.
ചാത്തന്നൂര്‍ എ.സി.പി ഗോപകുമാറിന്റെ നിര്‍ദേശാനുസരണം എസ്.ഐമാരായ ആശ ബി. രേഖ, സലിംകുമാര്‍, എ.എസ്.ഐ രാജേഷ്, സി.പി.ഒമാരായ മുഹമ്മദ് ഹുസൈന്, അനില്‍കുമാര്‍, ബിനു, ജയിനമ്മ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Third Eye News Live
0