play-sharp-fill
മീഡിയ വണ്‍ സംപ്രേഷണ വിലക്ക്: പത്രപ്രവര്‍ത്തക യൂണിയന്റെ ഹർജിയില്‍ കേന്ദ്രത്തിന് നോട്ടീസ്; ഏപ്രില്‍ ഏഴിന് ഹർജി വീണ്ടും പരിഗണിക്കും

മീഡിയ വണ്‍ സംപ്രേഷണ വിലക്ക്: പത്രപ്രവര്‍ത്തക യൂണിയന്റെ ഹർജിയില്‍ കേന്ദ്രത്തിന് നോട്ടീസ്; ഏപ്രില്‍ ഏഴിന് ഹർജി വീണ്ടും പരിഗണിക്കും

സ്വന്തം ലേഖിക

ന്യൂഡല്‍ഹി: മീഡിയവണ്‍ വിലക്കിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹർജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസയച്ചു.


ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിലക്കിനെതിരെ മീഡിയവണ്‍ മാനേജ്മെന്‍റും എഡിറ്റര്‍ പ്രമോദ് രാമനും നല്‍കിയ ഹർജിക്കൊപ്പം പത്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹർജിയിലും കോടതി വാദം കേള്‍ക്കും.

ഏപ്രില്‍ ഏഴിനാകും ഹർജി വീണ്ടും പരിഗണിക്കുക. കെ.യു.ഡബ്ല്യു.ജെക്ക് വേണ്ടി ജനറല്‍ സെക്രട്ടറി ഇ. എസ് സുഭാഷ് , സെക്രട്ടറി ഷബ്ന സിയാദ്, സംസ്ഥാന കമ്മിറ്റി അംഗം സനോജ് എം.പി എന്നിവരാണ് സുപ്രീംകോടതിയില്‍ ഹർജി ഫയല്‍ ചെയ്തത്.

സംപ്രേക്ഷണ വിലക്ക് മാധ്യമ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റവും മൗലിക അവകാശങ്ങളുടെ ലംഘനവും ആണെന്ന് ആരോപിച്ചായിരുന്നു ഹർജി. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.