play-sharp-fill
മൂലമറ്റം വെടിവെയ്പ്പ്; പ്രതി ഫിലിപ്പ് മാര്‍ട്ടിന്‍ ആക്രമണത്തിന് ഉപയോഗിച്ചത് നാടന്‍ തോക്ക്; തോക്ക് ഇയാള്‍ തന്നെ പണിയിപ്പിച്ചത്

മൂലമറ്റം വെടിവെയ്പ്പ്; പ്രതി ഫിലിപ്പ് മാര്‍ട്ടിന്‍ ആക്രമണത്തിന് ഉപയോഗിച്ചത് നാടന്‍ തോക്ക്; തോക്ക് ഇയാള്‍ തന്നെ പണിയിപ്പിച്ചത്

സ്വന്തം ലേഖിക

ഇടുക്കി: മൂലമറ്റം വെടിവെയ്പ്പ് കേസിലെ പ്രതി ഫിലിപ്പ് മാര്‍ട്ടിന്‍ ആക്രമണത്തിന് ഉപയോഗിച്ചത് നാടന്‍ തോക്കെന്ന് പൊലീസ്.


തോക്ക് ഇയാള്‍ തന്നെ പണി കഴിപ്പിച്ചതാണ്. 2014 ല്‍ ഒരു കൊല്ലനെ കൊണ്ട് ഇയാള്‍ തോക്ക് നിര്‍മ്മിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ ഏലത്തോട്ടത്തില്‍ വരുന്ന കാട്ടുപന്നിയെ വെടിവെയ്ക്കാനും, നായാട്ടിനുമായാണ് ഇയാള്‍ തോക്ക് നിര്‍മ്മിച്ചത്. വെടിയേറ്റ് മരിച്ച സനലിന്റെ സംസ്കാരം ഇന്ന് നടക്കും. കീരിത്തോട് പൊതുശ്മശാനത്തില്‍ രാവിലെ 11 മണിക്കാണ് സംസ്കാരം.

ശനിയാഴ്ച രാത്രിയാണ് സനലിനും സുഹൃത്ത് പ്രദീപിനും വെടിയേറ്റത്. പ്രദീപ് കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്.

കേസില്‍ അറസ്റ്റിലായ ഫിലിപ്പ് മാര്‍ട്ടിനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നീക്കത്തിലാണ് പൊലീസ്. കേസില്‍ നിലവില്‍ ഫിലിപ്പ് മാര്‍ട്ടിന്‍ മാത്രമാണ് പ്രതിയെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.

മൂലമറ്റം അശോക് കവലയിലെ തട്ടുകടയില്‍ കയറി പ്രശ്നം ഉണ്ടാക്കുകയും വഴിയാത്രക്കാരായ യുവാക്കളെ വെടിവച്ചതും ഫിലിപ്പ് മാര്‍ട്ടിന്‍ ഒറ്റക്കെന്നാണ് പൊലീസ് പറയുന്നത്.