play-sharp-fill
കത്തുന്ന വേനലില്‍ നാടാകെ വെന്തുരുകുമ്പോൾ പഴങ്ങള്‍ക്കും ജ്യൂസിനും വില കുതിക്കുന്നു : വഴിയോരങ്ങളിലെ ജ്യൂസ് വില്പന കേന്ദ്രങ്ങളില്‍ ഉപയോഗിക്കുന്ന പഴങ്ങള്‍ നിലവാരം കുറഞ്ഞവയാണെന്നും പരാതി

കത്തുന്ന വേനലില്‍ നാടാകെ വെന്തുരുകുമ്പോൾ പഴങ്ങള്‍ക്കും ജ്യൂസിനും വില കുതിക്കുന്നു : വഴിയോരങ്ങളിലെ ജ്യൂസ് വില്പന കേന്ദ്രങ്ങളില്‍ ഉപയോഗിക്കുന്ന പഴങ്ങള്‍ നിലവാരം കുറഞ്ഞവയാണെന്നും പരാതി

സ്വന്തം ലേഖകൻ
വെഞ്ഞാറമൂട്: വേനല്‍ക്കാലത്ത് റോഡരികില്‍ പ്രത്യക്ഷപ്പെടാറുള്ള മാങ്ങകളായ അല്‍ഫോണ്‍സയും കിളിച്ചുണ്ടനും കോട്ടുകോണവും മൂവാണ്ടനും കര്‍പ്പൂരവും നീലനും ഒന്നും ഇപ്പോള്‍ കാണാനേയില്ല.

ഉള്ളതിനാകട്ടെ തീ വിലയും. മാങ്ങയ്ക്ക് മാത്രമല്ല പഴവര്‍ഗങ്ങളുടെയൊക്കെ സ്ഥിതി ഇതുതന്നെ. കത്തുന്ന വേനലില്‍ നാടാകെ വെന്തുരുകുമ്ബോള്‍ പഴങ്ങള്‍ക്കും ജ്യൂസിനും വില കുതിച്ചുയരുന്നു. വിവിധ ഇനം പഴവര്‍ഗങ്ങള്‍ക്ക് ഇരട്ടിയോളമാണ് രണ്ടാഴ്ചയ്ക്കുള്ളില്‍ വില വര്‍ദ്ധിച്ചത്.


30രൂപ വിലയുണ്ടായിരുന്ന ഞാലിപ്പൂവന് 60 രൂപയായി. പൈനാപ്പിളിനും വില ഇരട്ടിയിലധികമായി. ഓറഞ്ച്, മുന്തിരി, ആപ്പിള്‍ എന്നിവയുടെ വിലയും കുത്തനെ ഉയര്‍ന്നു. പഴങ്ങള്‍ക്ക് വില വര്‍ദ്ധിച്ചതോടെ കടകളില്‍ ജ്യൂസിനും വില കൂടി. അഞ്ചുകിലോ തണ്ണിമത്തന് 100രൂപ മാത്രമാണ് വിലയെങ്കില്‍ കടകളില്‍ ഒരു ഗ്ളാസ് തണ്ണിമത്തന്‍ ജ്യൂസിന് ഈടാക്കുന്നത് 20മുതല്‍ 25 രൂപവരെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വഴിയോരങ്ങളിലെ ജ്യൂസ് വില്പന കേന്ദ്രങ്ങളില്‍ ഉപയോഗിക്കുന്ന പഴങ്ങള്‍ നിലവാരം കുറഞ്ഞവയാണെന്നും പരാതിയുണ്ട്.

ചീഞ്ഞ പഴങ്ങളും എസന്‍സും ചേര്‍ത്താണ് ജ്യൂസ് തയ്യാറാക്കുന്നതെന്നും ഗുണനിലവാരമില്ലാത്ത വെള്ളമാണ് ഇത്തരം കടകളില്‍ ഉപയോഗിക്കുന്നതെന്നുമാണ് ആരോഗ്യവകുപ്പിന് ലഭിച്ച പരാതി.

കമ്ബനികളുടെ ബ്രാന്‍ഡിലുള്ള ശീതളപാനീയങ്ങളുടെ വ്യാജനും വിപണിയിലുണ്ട്. ആരോഗ്യ വകുപ്പിന്റെ പരിശോധന ശക്തമാക്കണമെന്ന ആവശ്യമുയരുന്നു.