play-sharp-fill
വയോജനങ്ങൾക്ക് ഉല്ലാസയാത്ര ഒരുക്കി ജനമൈത്രി പോലീസ്

വയോജനങ്ങൾക്ക് ഉല്ലാസയാത്ര ഒരുക്കി ജനമൈത്രി പോലീസ്

സ്വന്തം ലേഖകൻ
വൈത്തിരി: ജില്ല ജനമൈത്രി പൊലീസിന്‍റെ ആഭിമുഖ്യത്തില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കായി ഉല്ലാസയാത്രയും നിയമ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.

കല്‍പറ്റ നഗരസഭയിലെയും വൈത്തിരി, പൊഴുതന പഞ്ചായത്തുകളിലെയും വിവിധ പ്രദേശങ്ങളിലെ മുതിര്‍ന്ന പൗരന്‍മാര്‍ക്കായി ഡി.ടി.പി.സിയുടെ കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രമായ കര്‍ളാട് തടാകത്തിലേക്കാണ് ഉല്ലാസയാത്ര സംഘടിപ്പിച്ചത്.


ബോട്ട് സവാരിയും ചങ്ങാട സവാരിയും നടത്തിയശേഷം ഒത്തുകൂടി അവര്‍ പാട്ടും നൃത്തവുമായി ആഘോഷിച്ചു. പൊലീസ് ഉദ്യോഗസ്ഥരും പങ്കാളികളായതോടെ പരിപാടി ഗംഭീരമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ല അഡീഷനല്‍ പൊലീസ്സൂപ്രണ്ട് ജി. സാബു ഉദ്ഘാടനം ചെയ്തു. ജനമൈത്രി പദ്ധതി ജില്ല നോഡല്‍ ഓഫിസറും ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്‍.പിയുമായ മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു. കല്‍പറ്റ ഡിവൈ.എസ്.പി എം.ഡി. സുനില്‍ ക്ലാസെടുത്തു.

മുതിര്‍ന്ന പൗരന്‍മാരുടെ പ്രതിനിധികളായ ആന്‍റണി റൊസാരിയോ, പി. ആലി, കെ.എം. ത്രേസ്യ, പി. വേണു തുടങ്ങിയവര്‍ സംസാരിച്ചു. ജനമൈത്രി ജില്ല അസി. നോഡല്‍ ഓഫിസര്‍ കെ.എം. ശശിധരന്‍ സ്വാഗതവും ബീറ്റ് ഓഫിസര്‍ ടി. സുമേഷ് നന്ദിയും പറഞ്ഞു.