play-sharp-fill
ജനദ്രോഹ പണിമുടക്ക് തുടങ്ങി; നരകയാതന അനുഭവിച്ച് ജനങ്ങൾ; തുടർച്ചയായുള്ള രണ്ട് ദിവസത്തെ ബസ് സമരവും ദേശീയ പണിമുടക്കിലും വലഞ്ഞ് ജനങ്ങൾ; ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കാതെ ഭരണാധികാരികളും ട്രേഡ്‌ യൂണിയനുകളും

ജനദ്രോഹ പണിമുടക്ക് തുടങ്ങി; നരകയാതന അനുഭവിച്ച് ജനങ്ങൾ; തുടർച്ചയായുള്ള രണ്ട് ദിവസത്തെ ബസ് സമരവും ദേശീയ പണിമുടക്കിലും വലഞ്ഞ് ജനങ്ങൾ; ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കാതെ ഭരണാധികാരികളും ട്രേഡ്‌ യൂണിയനുകളും

സ്വന്തം ലേഖിക

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന തൊഴില്‍ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം
ചെയ്ത ജനദ്രോഹ
പണിമുടക്ക് ആരംഭിച്ചു.


കോവിഡിൽ നിന്ന് കരകയറി വരുന്ന സാധാരണക്കാരന് വലിയ തിരിച്ചടിയാവുകയാണ് ഈ പണിമുടക്ക്. തുടർച്ചയായുള്ള രണ്ട് ദിവസത്തെ ബസ് സമരവും ദേശീയ പണിമുടക്കിലും നട്ടംതിരിയുകയാണ് ജനങ്ങൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

48 മണിക്കൂറാണ് പൊതുപണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ തുടങ്ങി ചൊവ്വാഴ്ച അര്‍ദ്ധരാത്രി വരെ നീളും. അവശ്യ സര്‍വീസുകളെ പണിമുടക്കു ബാധിക്കില്ലെന്നു തൊഴിലാളി സംഘടനാ നേതാക്കള്‍ അറിയിച്ചു.

ബിജെപിയുടെ പോഷക സംഘടനയായ ബിഎംഎസ് ഒഴികെ ഇരുപതോളം തൊഴിലാളി സംഘടനകളാണു പണിമുടക്കുന്നത്. പാല്‍, പത്രം,ആശുപത്രി, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍,വിദേശ വിനോദ സഞ്ചാരികളുടെ യാത്ര തുടങ്ങിയ മേഖലകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ബാങ്ക് ജീവനക്കാരുടെ എല്ലാ സംഘടനകളും സമരത്തില്‍ ഇല്ലെങ്കിലും മിക്ക ബാങ്കുകളും പ്രവര്‍ത്തിക്കാന്‍ സാധ്യതയില്ല. എടിഎമ്മുകളില്‍ പണമുണ്ടെന്ന് ബാങ്കുകള്‍ അറിയിച്ചു. ആശുപത്രി, വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് കെഎസ്‌ആര്‍ടിസി പരമാവധി സര്‍വീസുകള്‍ നടത്തുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു.

വേണ്ടത്ര യാത്രക്കാരുണ്ടെങ്കില്‍ കെഎസ്‌ആര്‍ടിസി ഡിപ്പോകളില്‍നിന്ന് സര്‍വീസ് നടത്തുമെന്നും മന്ത്രി പറഞ്ഞു. കല്‍ക്കരി, ഉരുക്ക്, എണ്ണ, ടെലികോം, തപാല്‍, ആദായ നികുതി, ഇന്‍ഷുറന്‍സ് തുടങ്ങി വിവിധ മേഖലകളിലെ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി തൊഴിലാളി യൂണിയനുകള്‍ പ്രസ്താവനയില്‍ അറിയിച്ചു.

മോട്ടോര്‍ വാഹന തൊഴിലാളികള്‍,ബാങ്ക്, റെയില്‍വേ, വൈദ്യുതി തുടങ്ങിയ മേഖലകളിലെ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതോടെ സാധാരണ ജീവിതത്തെ കാര്യമായി ബാധിക്കും. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനവും താളംതെറ്റും. കഴിഞ്ഞ നാല് ദിവസമായി സ്വകാര്യ ബസ് സമരത്തില്‍ നട്ടം തിരിഞ്ഞ കേരളത്തിലെ സാധാരണക്കാരന് രണ്ടു ദിവസത്തെ പണിമുടക്ക് കൂടുതല്‍ ആഘാതം സൃഷ്ടിക്കും.

ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച്‌ സ്വകാര്യ വാഹനങ്ങള്‍ റോഡിലിറക്കരുതെന്ന് യൂണിയനുകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. കട കമ്പോളങ്ങള്‍ അടച്ചിടണമെന്ന് യൂണിയനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പണിമുടക്കിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്.

തുറക്കുന്ന കടകള്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ട് വ്യാപാരികള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്.
ഐഎന്‍ടിയുസി, എഐടിയുസി, എച്ച്‌എംഎസ്, സിഐടിയു, എഐയുടിയുസി, എസ്‌ഇഡബ്ല്യുഎ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി തുടങ്ങിയ സംഘടനകള്‍ സംയുക്തമായിട്ടാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

സംസ്ഥാനത്ത് പണിമുടക്കുന്ന തൊഴിലാളികള്‍ സമരകേന്ദ്രങ്ങളില്‍ അണിനിരക്കും. ഓരോ ജില്ലയിലും 25ല്‍ കുറയാത്ത സമരകേന്ദ്രമുണ്ടാകും. തലസ്ഥാനത്തെ കേന്ദ്രത്തില്‍ അയ്യായിരത്തിലധികം തൊഴിലാളികള്‍ മുഴുവന്‍ സമയംപങ്കെടുക്കും. പൊതുയോഗം തിങ്കള്‍ പകല്‍ 11-ന് സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീം എംപി ഉദ്ഘാടനംചെയ്യും. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ അധ്യക്ഷനാകും.