play-sharp-fill
ഭൂമി ഏറ്റെടുക്കുന്നതിനായുള്ള സർവെ റദ്ദാക്കണം; അതിരടയാള കല്ല് സ്ഥാപിക്കുന്നത് തടയണം; കെ-റെയിലിനെതിരെ ഭൂവുടമകളുടെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

ഭൂമി ഏറ്റെടുക്കുന്നതിനായുള്ള സർവെ റദ്ദാക്കണം; അതിരടയാള കല്ല് സ്ഥാപിക്കുന്നത് തടയണം; കെ-റെയിലിനെതിരെ ഭൂവുടമകളുടെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

സ്വന്തം ലേഖകൻ

ഡൽഹി: ഭൂമി ഏറ്റെടുക്കുന്നതിനായുള്ള സർവെ റദ്ദാക്കണമെന്നും അതിരടയാള കല്ല് സ്ഥാപിക്കുന്നത് തടയണമെന്നും ആവശ്യം. സംസ്ഥാനത്ത് കെ റെയിൽ സർവെ നിർത്തിവെക്കണമെന്ന ഭൂവുടമകളുടെ ഹർജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും.


ഭൂനിയമ പ്രകാരവും സർവെ ആൻഡ് ബോർഡ് ആക്ട് പ്രകാരവും സർക്കാരിന് സർവെ നടത്താൻ അധികാരം ഉണ്ടെന്നായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെയും ഡിവിഷൻ ബെഞ്ചിന്റെയും വിധി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് ചോദ്യം ചെയ്താണ് സ്ഥല ഉടമകൾ സുപ്രിംകോടതിയെ സമീപിച്ചത്. ജസ്റ്റിസ്സ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക.

ചെങ്ങന്നൂരിൽ കെ റെയിൽ കല്ല് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പിഴുതെറിഞ്ഞു. ജനങ്ങള്‍ ഒറ്റക്കെട്ടായി പദ്ധതിയെ എതിര്‍ക്കുകയാണെന്നും കെ റെയില്‍ നടപ്പാക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.