ദേശീയ പണിമുടക്ക് തുടങ്ങി; ഞായറാഴ്ച രാത്രി 12 മുതല്‍ ചൊവ്വാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്; കേരളത്തിലെ 22 തൊഴിലാളി സംഘടനകൾ പണിമുടക്കും
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, കര്‍ഷകരുടെ ആറ് ആവശ്യങ്ങള്‍ അടങ്ങിയ അവകാശപത്രിക ഉടന്‍ അംഗീകരിക്കുക തുടങ്ങി 12 ആവശ്യങ്ങള്‍ ഉന്നയിച്ച് ട്രേഡ് യൂണിയന് സംയുക്ത സമിതി പ്രഖ്യാപിച്ച ദ്വിദിന ദേശീയ പണിമുടക്ക് തുടങ്ങി.
ഞായറാഴ്ച രാത്രി 12 മുതല്‍ ചൊവ്വാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്. കേരളത്തില്‍ 22 തൊഴിലാളി സംഘടനകളാണ് പണിമുടക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആശുപത്രി, ആംബുലന്‍സ്, മരുന്നുകടകള്‍, പാല്, പത്രം, ഫയര്‍ ആന്‍ഡ് റെസ്ക്യൂ പോലുള്ള അവശ്യ സര്‍വിസുകളെ ഒഴിവാക്കിയിട്ടുണ്ട്.
റെയില്‍വേ മേഖലയെ പണിമുടക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പക്ഷേ യാത്ര ഒഴിവാക്കണമെന്ന് സംയുക്ത സമിതി അഭ്യര്‍ഥിച്ചിട്ടുണ്ട്.
ബി.എം.എസ് ഒഴികെ ഭൂരിപക്ഷം തൊഴിലാളി സംഘടനകളും പങ്കാളിയായ പണിമുടക്ക് ഏറക്കുറെ പൂര്‍ണമായേക്കും. മോട്ടോര്‍ മേഖലയിലെ തൊഴിലാളികള്‍ പണിമുടക്കുന്നതിനാല്‍ വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങില്ല. കട കമ്ബോളങ്ങള്‍ അടഞ്ഞുകിടക്കും.
കര്‍ഷക-കര്‍ഷക തൊഴിലാളി സംഘടനകള്‍, കേന്ദ്ര സംസ്ഥാന സര്‍വിസ്-അധ്യാപക സംഘടനകള്‍, ബി.എസ്.എന്‍.എല്‍-എല്‍.ഐ.സി-ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍, തുറമുഖ തൊഴിലാളികള്‍ എന്നിവര്‍ പണിമുടക്കില്‍ പങ്കുചേരുന്നുണ്ട്.