play-sharp-fill
നന്ദി എന്റെ അന്നം മുടക്കിയതിന്; തകര്‍ത്തത് എന്റെ പാഷനും ജീവിതോപാധിയുമാണ്;  ടാറ്റു വിവാദം മൂലം  പ്രതിസന്ധിയിലായ  ടാറ്റൂ ആർട്ടിസ്റ്റ് സന്ദീപിന്റെ കുറിപ്പ് വൈറലാകുന്നു

നന്ദി എന്റെ അന്നം മുടക്കിയതിന്; തകര്‍ത്തത് എന്റെ പാഷനും ജീവിതോപാധിയുമാണ്; ടാറ്റു വിവാദം മൂലം പ്രതിസന്ധിയിലായ ടാറ്റൂ ആർട്ടിസ്റ്റ് സന്ദീപിന്റെ കുറിപ്പ് വൈറലാകുന്നു

സ്വന്തം ലേഖകൻ

കോഴിക്കോട്: കൊച്ചിയിലെ ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ ഉയര്‍ന്ന ലൈം​ഗിക പീഡന പരാതികള്‍ക്ക് പിന്നാലെയുണ്ടായ വിവാദങ്ങളില്‍ ബുദ്ധിമുട്ടിലായത് കേരളത്തില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ടാറ്റു സ്റ്റുഡിയോകളും.


ടാറ്റൂ സ്റ്റുഡിയോകളിലെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നതും സമൂഹ മാധ്യമങ്ങളില്‍ കുപ്രചരണങ്ങള്‍ നടന്നതുമാണ് സംസ്ഥാനത്ത് അങ്ങിങ്ങായുള്ള ടാറ്റൂ സ്റ്റുഡിയോകളെ ബാധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഒരു മാസമായി തന്റെ ഷോപ്പിലേക്ക് ആരും വരുന്നില്ലെന്നാണ് കോഴിക്കോട് പ്രവര്‍ത്തിക്കുന്ന ഔൾ ടാറ്റൂസ് {OWL tattoos} ന്റെ ഉടമ സന്ദീപ് ടിപി പറയുന്നത്. ടാറ്റൂ പാര്‍ലറുകളെ അപ്പാടെ മോശമാക്കുന്ന തരത്തില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും സദാചാര ചര്‍ച്ചകളും തകര്‍ത്തത് തന്റെ ജീവിതോപാധിധിയെയും പാഷനെയുമാണെന്ന് സന്ദീപ് പറയുന്നു.

ദിവസേന കുറഞ്ഞത് മൂന്ന് പേരെങ്കിലും ടാറ്റൂ അടിക്കാന്‍ എത്തിയിരുന്നെങ്കില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി ഇതു വഴി ആരും തിരിഞ്ഞു നോക്കിയിട്ടില്ല… അന്തി ചര്‍ച്ചകളില്‍ ടാറ്റൂ പാര്‍ലറുകളിലെ കാമലീലകളെന്നും മഞ്ഞകലര്‍ത്തിയ വാര്‍ത്താ റിപ്പോര്‍ട്ടുകളും ആളുകളെ പിടിച്ചിരുത്താന്‍ അശ്ലീലം കലര്‍ത്തി ഉണ്ടാക്കിവെച്ച ഓണ്ലൈന്‍ വാര്‍ത്തകളും തകര്‍ത്തത് എന്റെ പാഷനും ജീവിതോപാധിയുമാണ്. മുന്‍കൂട്ടി ബുക് ചെയ്തവര്‍ പലരും ടാറ്റൂ അടിക്കുന്നതില്‍ നിന്നും പിന്മാറി അന്വേഷണങ്ങള്‍ പോലും ഇല്ലാതായി.

ദിവസവും ഷോപ്പില്‍ പോകും സാധനങ്ങളെല്ലാം അടുക്കിപെറുക്കി മെനയാക്കി വെക്കും ആരെങ്കിലും വരുമോ എന്നു നോക്കി രാവിലെ മുതല്‍ വൈകീട്ട് വരെ ഇരിപ്പ് നീളും.. കടപൂട്ടി തിരിച്ചുപോകും. ടാറ്റൂ പാര്‍ലര്‍ നടത്തുന്ന ഞാനിപ്പോള്‍ ഇങ്ങനെയാണ് എന്റെ എല്ലാ ദിവസവും തുടങ്ങുന്നതും അവസാനിക്കുന്നതും..

സദാചാര വാദങ്ങള്‍ക്ക് ആക്കംകൂട്ടി മാധ്യമങ്ങള്‍ അഴിഞ്ഞാടിയപ്പോള്‍ ടാറ്റൂവിനെതിരായ നെഗറ്റിവ് ക്യാമ്ബയിന് കൂടിയാണ് അത് തുടക്കമിട്ടത്. ടാറ്റൂ ആര്‍ട്ടിസ്റ്റുകള്‍ കഞ്ചാവും ലഹരിക്കാരും ലൈംഗിക അതിക്രമികളുമാണെന്ന് നിങ്ങള്‍ അനാവശ്യ സംവാദ വിഷയങ്ങളിലൂടെ ചാപ്പകുത്തി. ഇതുകേട്ട് എക്‌സൈസും വെറുതെ ഇരുന്നില്ല. അടഞ്ഞു കിടന്ന ഷോപ്പില്‍ എത്തുകയും ഫോണില്‍ ബന്ധപ്പെട്ട് മാനസികമായി തകര്‍ക്കും വിധം സംസാരിക്കുകയും ചെയ്തു. ‘നന്ദി എന്റെ അന്നം മുടക്കിയതിന് നിസഹായനായി സന്ദീപ് പറയുന്നു.