play-sharp-fill
സില്‍വര്‍ലൈന്‍ വിരുദ്ധ പ്രതിഷേധം; ക്രമസമാധാനം ഉറപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കും നല്കും; എന്നാല്‍ ഭരണ കാര്യങ്ങളില്‍ ഇടപെടില്ലെന്ന് ​ഗവർണർ

സില്‍വര്‍ലൈന്‍ വിരുദ്ധ പ്രതിഷേധം; ക്രമസമാധാനം ഉറപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കും നല്കും; എന്നാല്‍ ഭരണ കാര്യങ്ങളില്‍ ഇടപെടില്ലെന്ന് ​ഗവർണർ

സ്വന്തം ലേഖകൻ

ഡല്‍ഹി: സില്‍വര്‍ലൈന്‍ വിരുദ്ധ സമരങ്ങളില്‍ ഉണ്ടാകുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ക്രമസമാധാനം തകര്‍ന്നാല്‍ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടും.


ക്രമസമാധാന പാലനം ഉറപ്പിക്കാനുള്ള ഇടപെടല്‍ ഉണ്ടാകും. എന്നാല്‍ ഭരണ കാര്യങ്ങളില്‍ ഇടപെടില്ലെന്നും സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കുമുള്ള നിര്‍ദ്ദേശം മാധ്യമങ്ങള്‍ വഴി നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഗവര്‍ണര്‍ അറിയിച്ചു. ഉദ്യോഗസ്ഥർക്കുള്ള നിർദ്ദേശം മാധ്യമങ്ങളിലൂടെ നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും ഗവർണർ ഡൽഹിയിൽ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ, കെ-റെയിൽ വിജ്ഞാപനത്തിൽ തെറ്റിദ്ധാരണയുടെ ആവശ്യമില്ലെന്ന് റവന്യുമന്ത്രി കെ.രാജൻ പറഞ്ഞു. വിജ്ഞാപനത്തിൽ പുതിയതായി ഒന്നുമില്ല. ആളുകൾ ആശങ്കപെടേണ്ട സാഹചര്യം ഇല്ല.

ഭൂമി ഏറ്റെടുക്കില്ലെന്ന് സർക്കാർ എവിടെയും പറഞ്ഞിട്ടില്ലെന്നും, സാമൂഹ്യ ആഘാതപഠനം നടത്തിയ ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കുവെന്നും റവന്യുമന്ത്രി വ്യക്തമാക്കി. സിൽവർലൈനിനായുള്ള സാധ്യതാ പഠനം, ഭൂമി ഏറ്റെടുക്കലിൻറെ ഭാഗമായി തന്നെ ആണെന്ന് കാണിച്ചുള്ള സർക്കാരിൻറെ വിജ്ഞാപനം പുറത്ത് വന്നതിനു പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം.