play-sharp-fill
മുതിർന്ന മാധ്യമ പ്രവർത്തകൻ എ സഹദേവൻ അന്തരിച്ചു; കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം

മുതിർന്ന മാധ്യമ പ്രവർത്തകൻ എ സഹദേവൻ അന്തരിച്ചു; കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം

സ്വന്തം ലേഖകൻ

കോട്ടയം: മുതിർന്ന മാധ്യമ പ്രവർത്തകൻ എ സഹദേവന്‍ അന്തരിച്ചു.


എഴുപത്തിയൊന്ന് വയസായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളാല്‍ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നീണ്ട 33 വര്‍ഷം മാധ്യമ മേഖലയില്‍ പ്രവര്‍ത്തിച്ച എ സഹദേവന്‍ ഇന്ത്യ വിഷന്‍ ടിവി ചാനലിലെ അസോസിയേറ്റ് എഡിറ്ററായി ജോലി ചെയ്തിരുന്നു.

2016ൽ ഇന്ത്യയുടെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ അന്താരാഷ്ട്ര ഡോക്യുമെന്ററി വിഭാഗത്തിൽ ജൂറിയായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. മനോരമ സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷനിൽ ഗസ്റ്റ് ലക്ച്ചറായും ജോലി ചെയ്തിട്ടുണ്ട്. മാതൃഭൂമിയുടെ ചലചിത്ര പ്രസിദ്ധീകരണമായ ചിത്രഭൂമിയില്‍ അദ്ദേഹം എഴുതാറുണ്ടായിരുന്നു.

സൗത്ത് ലൈവ് ന്യൂസ് പോർട്ടലിൽ കൺസൾട്ടിംഗ് എഡിറ്ററായിരുന്നു. സഫാരി ടിവിയിൽ രണ്ടാം ലോക മഹായുദ്ധം എന്ന പരിപാടിയുടെ അവതാരകനുമായിരുന്നു ആണ്ടൂർ സഹദേവൻ.

വിവിധ പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മികച്ച കോംപയററിന് നൽകുന്ന 2010-ലെ സംസ്ഥാന ടെലിവിഷൻ അവാർഡ് ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇന്ത്യവിഷനിൽ പ്രവർത്തിച്ച സമയത്താണ് സംസ്ഥാന സർക്കാർ നൽകുന്ന മികച്ച കോംപയറര്‍ അവാര്‍ഡ് ലഭിച്ചത്. ടെലിവിഷൻ ചേംമ്പറിന്റെ മികച്ച സിനിമാധിഷ്ഠിത പരിപാടിക്കുള്ള അവാർഡും 24 ഫ്രെയിംസ് എന്ന പരിപാടിയുടെ അവതരണത്തിന് ലഭിച്ചിട്ടുണ്ട്