play-sharp-fill
ഇന്നോവ കാറില്‍   ക്ഷേത്ര ദര്‍ശനത്തിനെന്ന പേരില്‍ കുടുംബവുമൊത്ത് കഞ്ചാവ് കടത്ത്; 25 കിലോ കഞ്ചാവുമായി ഭാര്യയും ഭർത്താവും ഉൾപ്പടെ  നാല്  പേർ പോലീസ് പിടിയിൽ

ഇന്നോവ കാറില്‍ ക്ഷേത്ര ദര്‍ശനത്തിനെന്ന പേരില്‍ കുടുംബവുമൊത്ത് കഞ്ചാവ് കടത്ത്; 25 കിലോ കഞ്ചാവുമായി ഭാര്യയും ഭർത്താവും ഉൾപ്പടെ നാല് പേർ പോലീസ് പിടിയിൽ


സ്വന്തം ലേഖിക

കൊല്ലം:ഇന്നോവ കാറിൽ ക്ഷേത്ര ദര്‍ശനത്തിനെന്ന വ്യാജേന കുടുംബവുമൊത്ത് കഞ്ചാവ് കടത്തിയ സംഘം പിടിയില്‍. കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് ടീം പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു.


ആറ്റിങ്ങല്‍ പറയത്ത് കോണം സ്വദേശി വിഷ്ണു, ഭാര്യ സൂര്യ, കൊല്ലം തൃക്കടവൂര്‍ സ്വദേശി അഭയ് സാബു എന്നിവരെയാണ് പുലര്‍ച്ചെ നാല് മണിക്ക് നീണ്ടകര ചീലാന്തി ജംഗ്ഷനിലുള്ള പെട്രോള്‍ പമ്ബില്‍ നിന്നും പിടികൂടിയത്. കൊല്ലം ശാസ്ത്രി ജംഗ്ഷന്‍ സ്വദേശി ഉണ്ണികൃഷ്ണനെയും പിടികൂടി. ഇയാള്‍ക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാടകയ്ക്കെടുത്ത ഇന്നോവ കാറില്‍ തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിനെന്ന വ്യാജേനെയാണ് കുടുംബവുമൊത്ത് പ്രതികള്‍ കഞ്ചാവ് കടത്തിയത്. വിഷ്ണുവിന്റെ ഭാര്യ സൂര്യയും രണ്ട് വയസുള്ള കുട്ടിയും വാഹനത്തിലുണ്ടായിരുന്നു. കരുനാഗപ്പള്ളിയില്‍ നിന്നും ഡാന്‍സാഫ് ടീം പിന്‍തുടര്‍ന്ന് നീണ്ടകരയ്ക്ക് സമീപത്തു നിന്നുമാണ് പിടികൂടിയത്.

ചവറ സി ഐ നിസാമുദ്ദീന്‍, ഡാന്‍സാഫ് എസ് ഐ ജയകുമാര്‍, എ എസ് ഐ ബൈജു ജെറോം, ടീം അംഗങ്ങളായ രതീഷ്, ദീപു, സജു, സീനു, മനു, കോസ്റ്റല്‍ എസ്.ഐ പ്രശാന്തന്‍ തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്.