നിയന്ത്രണം വിട്ട തടി ലോറി കാറിലിടിച്ചു; കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്ക്
സ്വന്തം ലേഖിക
അമ്പലപ്പുഴ: പുന്നപ്രയില്‍ നിയന്ത്രണം വിട്ട തടി ലോറി കാറിലിടിച്ച് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്ക്.
ദേശിയ പാതയില്‍ പുന്നപ്ര പൊലിസ് സ്‌റ്റേഷന് മുന്‍ വശം ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന കാസര്‍കോട് നെല്ലിട പാറ മാന്‍ ഇടകത്ത് ബാലകൃഷ്‌ണന്‍ നായര്‍ (59) ഭാര്യ സുജാത (54) ഇവരുടെ മകള്‍ രഞ്ചു (37) ഭര്‍ത്താവ് പ്രമോദ് (40) ഇവരുടെ മക്കളായ ഗ്യാന്‍ (4) രുധ്രു (ഒന്ന്) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
ലോറി മറിഞ്ഞു. പുന്നപ്ര പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തെ തുടര്‍ന്ന് ദേശിയ പാതയില്‍ അര മണിക്കൂറോളം ഗതാഗത തടസ്സം നേരിട്ടു.
Third Eye News Live
0