play-sharp-fill
പനച്ചിക്കാട്, കുറിച്ചി ഗ്രാമ പഞ്ചായത്തുകൾക്ക് സ്വന്തമായി ആംബുലൻസ് സൗകര്യം ഒരുങ്ങുന്നു ; പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് ഗുണകരമാകുന്ന  ട്രക്സ് ആംബുലൻസുകളുടെ താക്കോൽദാനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ നിർവഹിക്കും

പനച്ചിക്കാട്, കുറിച്ചി ഗ്രാമ പഞ്ചായത്തുകൾക്ക് സ്വന്തമായി ആംബുലൻസ് സൗകര്യം ഒരുങ്ങുന്നു ; പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് ഗുണകരമാകുന്ന ട്രക്സ് ആംബുലൻസുകളുടെ താക്കോൽദാനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ നിർവഹിക്കും

സ്വന്തം ലേഖിക

കോട്ടയം :പനച്ചിക്കാട്, കുറിച്ചി പഞ്ചായത്തുകൾക്ക് സ്വന്തമായി ആംബുലൻസ് സൗകര്യമൊരുങ്ങുന്നു . കൊറോണ രൂക്ഷമായിരുന്ന കാലത്ത് പഞ്ചായത്തിന് ആംബുലൻസ് സൗകര്യം ഇല്ലാതിരുന്നതിനാൽ ജനങ്ങൾ നേരിട്ട ബുദ്ധിമുട്ടുകൾ നിരവധിയാണ് .ഇതിനു പരിഹാരമായി പനച്ചിക്കാട്, കുറിച്ചി ഗ്രാമ പഞ്ചായത്തുകൾക്ക് ജില്ലാ പഞ്ചായത്തിം​ഗം പി കെ വൈശാഖിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 23 ലക്ഷം രൂപ വിനിയോഗിച്ചാണ് ആംബുലൻസ് സൗകര്യം ഒരുങ്ങുന്നത് .


രോഗി ഉൾപെടെ ഏഴു പേർക്ക് കയറാവുന്ന നാഷണൽ ആംബുലൻസ് കോഡ് പാലിച്ച് കൊണ്ടുള്ള ഫോഴ്സിൻ്റെ രണ്ട് ട്രക്സ് ആംബുലൻസാണ് നാടിന് സമർപ്പിക്കുന്നത്.പഞ്ചായത്തുകളുടെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് ഇത്ഗുണകരമാകും .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാർച്ച് 26 ശനിയാഴ്ച ഉച്ചക്ക് 1.30 ന് പനച്ചിക്കാട് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഫ്ളാഗ് ഓഫ് ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ താക്കോൽ ദാനം നിർവഹിക്കും . ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല ജിമ്മി അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ പി കെ വൈശാഖ് എന്നിവർ പങ്കെടുക്കും.

പഞ്ചായത്തുകളെ പ്രതിനിധീകരിച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരായ ആനി മാമൻ (പനച്ചിക്കാട്), സുജാത സുശീലൻ (കുറിച്ചി) എന്നിവർ വാഹനം ഏറ്റുവാങ്ങും . കോട്ടയം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിലും അതാത് പഞ്ചായത്തുകളുടെ പദ്ധതിയിലും പ്രോജക്ട് സംയുക്തമായി വച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്.