play-sharp-fill
ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ കൂട്ടിക്കലിന് കരുത്തായി കോട്ടയം ജില്ലാ പഞ്ചായത്ത് ബജറ്റ്; 119 കോടി രൂപ വരവും 109 കോടി രൂപ ചെലവും 10 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന മിച്ച ബജറ്റ്; കൂട്ടിക്കലിന്റെ  വീണ്ടെടുപ്പിന് ഇതിൽ അഞ്ചുകോടി

ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ കൂട്ടിക്കലിന് കരുത്തായി കോട്ടയം ജില്ലാ പഞ്ചായത്ത് ബജറ്റ്; 119 കോടി രൂപ വരവും 109 കോടി രൂപ ചെലവും 10 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന മിച്ച ബജറ്റ്; കൂട്ടിക്കലിന്റെ വീണ്ടെടുപ്പിന് ഇതിൽ അഞ്ചുകോടി

സ്വന്തം ലേഖകൻ

കോട്ടയം: ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ കൂട്ടിക്കലിന് കരുത്തായി കോട്ടയം ജില്ലാ പഞ്ചായത്ത് ബജറ്റ്. 119 കോടി രൂപ വരവും 109 കോടി രൂപ ചെലവും 10 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന മിച്ച ബജറ്റാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ് ശരത് അവതരിപ്പിച്ചത്. ഇതിൽ 5 കോടി രൂപയാണ് കൂട്ടിക്കലിനായി ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.


ഒരുകോടി 9 ലക്ഷം രൂപ ഇതിനകം കിഴക്കൻ മേഖലയുടെ പ്രാദേശിക കുടിവെള്ള പദ്ധതികളുടെ വീണ്ടെടുപ്പിനായി ചെലവിട്ട് കഴിഞ്ഞു. ദുരന്തത്തിൽ തകർന്നടിഞ്ഞ റോഡുകളുടെ നവീകരണം ഗ്രാമീണപാലങ്ങളുടെ വീണ്ടെടുപ്പ് പ്രാദേശിക കുടിവെള്ള പദ്ധതികളുടെ പുനർ നിർമ്മാണം പശ്ചാത്തലമേഖലയുടെ വീണ്ടെടുപ്പ് തുടങ്ങി കൂട്ടിക്കലിന്റെ സമ്പൂർണ്ണ വീണ്ടെടുപ്പിനായി വിവിധ പദ്ധതികളൊരുക്കും. 5 കോടി രൂപയാണ് ഇതിനായി ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മീനച്ചിലാർ, മണിമലയാർ, മൂവാറ്റുപുഴയാർ തുടങ്ങി വിവിധ നദികളുടെയും തോടുകളുടെയും ശുചീകരണത്തിനും പുനർസംയോജനത്തിനുമായി ഒരുകോടി രൂപ വകയിരുത്തിയിട്ടുണ്ട്.

ഖാദി വ്യവസായ പാർക്ക്, സൂര്യകിരണം സൗരോർജ പദ്ധതി, കായിക വ്യായാമ കേന്ദ്രങ്ങൾ എന്നിവയ്ക്കും ബജറ്റിൽ പ്രാധാന്യം നൽകിയിട്ടുണ്ട്. സ്കൂളുകളിൽ വിവിധ പദ്ധതികൾ, ദാരിദ്ര്യ ലഘൂകരണം, ബാലസൗഹൃദം, ഗ്രന്ഥശാലകൾ, ജെൻഡർ ന്യൂട്രൽ പദ്ധതികൾ എന്നിവയും ബജറ്റിലൂടെ നടപ്പിലാക്കും. ആരോഗ്യമേഖലയ്ക്ക് താങ്ങാവുന്ന ഒരുപിടി നല്ല പദ്ധതികളും ബജറ്റിലുണ്ട്.

കായിക വ്യായാമകേന്ദ്രങ്ങള്‍ക്കൊപ്പം ആംബുലൻസ് വാങ്ങാനും ആരോഗ്യസാക്ഷരതാ പദ്ധതികളും പകർച്ച വ്യാധി നിയന്ത്രണം, തുടങ്ങി വിവിധ ആശുപത്രികളിൽ അനുബന്ധ സൗകര്യമൊരുക്കുന്നത് ഉൾപ്പെടെയുള്ള പദ്ധതികളും ഉണ്ട്. വനിതാ ക്ഷേമ പദ്ധതികൾ, വയോജനക്ഷേമ പദ്ധതികൾ പട്ടികജാതി-പട്ടികവർഗ്ഗ വികസന പദ്ധതികൾ, വിനോദ സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി പിൽഗ്രിം ടൂറിസം സർക്യൂട്ട് എന്നിവയുമുണ്ട്.

അന്തരിച്ച മുൻ ധനമന്ത്രി കെ.എം മാണിയുടെ ഓർമയ്ക്കായി പാലായിൽ ‘തണൽ’ വിനോദ വിശ്രമ കേന്ദ്രത്തിനായി 10കോടിയും വകയിരുത്തിയിട്ടുണ്ട്.

എരുമേലി ഡിവിഷൻ അംഗം ശുഭേഷ് സുധാകരൻ, കങ്ങഴ ഡിവിഷൻ അംഗം ഹേമലത പ്രേംസാഗർ , വൈക്കം ഡിവിഷൻ അംഗം പിഎസ് പുഷ്പമണി, പൂഞ്ഞാർ ഡിവിഷൻ അംഗം ഷോൺ ജോർജ്, അതിരമ്പുഴ ഡിവിഷൻ അംഗം റോസമ്മ സോണി എന്നിവർ ബജറ്റവതരണത്തിൽ പങ്കെടുത്തു