play-sharp-fill
ഡോ. നീനയുടെ ന‍ൃത്തം തടസപ്പെടുത്തിയതിൽ പങ്കില്ലെന്ന് ജില്ലാ ജഡ്ജി കലാം പാഷ;ജീവനക്കാരൻ പാട്ടിന്റെ ശബ്ദം കുറയ്ക്കാൻ ഡിവൈഎസ്പിയോട് ആവശ്യപ്പെട്ടിരുന്നു; മതപരമായ കാരണങ്ങളാലാണ് നൃത്തം തടസപ്പെടുത്തിയതെന്ന ആരോപണം വേദനിപ്പിച്ചെന്നും  കലാം പാഷ

ഡോ. നീനയുടെ ന‍ൃത്തം തടസപ്പെടുത്തിയതിൽ പങ്കില്ലെന്ന് ജില്ലാ ജഡ്ജി കലാം പാഷ;ജീവനക്കാരൻ പാട്ടിന്റെ ശബ്ദം കുറയ്ക്കാൻ ഡിവൈഎസ്പിയോട് ആവശ്യപ്പെട്ടിരുന്നു; മതപരമായ കാരണങ്ങളാലാണ് നൃത്തം തടസപ്പെടുത്തിയതെന്ന ആരോപണം വേദനിപ്പിച്ചെന്നും കലാം പാഷ

സ്വന്തം ലേഖിക

തിരുവനന്തപുരം :ഡോ. നീന പ്രസാദിന്റെ നൃത്തം തടസപ്പെടുത്തിയ സംഭവത്തിൽ പങ്കില്ലെന്ന് പാലക്കാട് ജില്ലാ ജഡ്ജി കലാം പാഷ. ബാർ അസോസിയേഷന് അയച്ച കത്തിലാണ് ജഡ്ജി ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ ജീവനക്കാരൻ പാട്ടിന്റെ ശബ്ദം കുറയ്ക്കാൻ ഡിവൈഎസ്പിയോട് ആവശ്യപ്പെട്ടിരുന്നു.


മതപരമായ കാരണങ്ങളാലാണ് നൃത്തം തടസപ്പെടുത്തിയതെന്ന അടിസ്ഥാന രഹിതമായ ആരോപണം വല്ലാതെ വേദനിപ്പിക്കുന്നതാണ്. ആറു വർഷം കർണാടക സം​ഗീതം അഭ്യസിച്ചിട്ടുള്ളയാളാണ് ഞാൻ. ഭരതനാട്യത്തിൽ അരങ്ങേറ്റവും നടത്തിയിട്ടുണ്ട്. കോടതി വളപ്പിലെ പ്രതിഷേധം ശരിയായ നടപടിയല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടതിയിലെ അഭിഭാഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് വലിയ വിമർശനമാണ് അദ്ദേഹം കത്തിൽ ഉന്നയിക്കുന്നത്.
പ്രശസ്ത നർത്തകി ഡോ. നീന പ്രസാദിന്റെ നൃത്തം തടഞ്ഞതിനെതിരെ പാലക്കാട് കോടതിക്ക് മുന്നിൽ ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

പാലക്കാട് ഗവ.മോയൻ എൽ.പി.സ്കൂളിൽ നടന്ന നൃത്ത പരിപാടിയാണ് വിവാദമായത്. ജില്ലാ ജഡ്ജി കലാം പാഷയുടെ നിർദേശമനുസരിച്ചാണ് നൃത്തം തടഞ്ഞതെന്ന ആരോപണവുമായി നീന ഫേസ്ബുക്ക് കുറിപ്പിട്ടിരുന്നു. നടപടി ജനാധിപത്യ വിരുദ്ധമാണെന്നാണ് അഭിഭാഷകരുടെ ആരോപണം.