play-sharp-fill
ജനങ്ങളുടെ  ആശങ്കയകറ്റാൻ  കണ്ണൂരിൽ വീട് കയറി ഡിവൈഎഫ്ഐയുടെ കെ റെയിൽ ബോധവത്‌കരണം; പദ്ധതിയുടെ ആവശ്യം ,അതിന്റെ പ്രാധാന്യം വിശദീകരിക്കുക എന്നതാണ് പ്രധാനമായി ഡിവൈഎഫ്ഐ ലക്ഷ്യമിടുന്നത്

ജനങ്ങളുടെ ആശങ്കയകറ്റാൻ കണ്ണൂരിൽ വീട് കയറി ഡിവൈഎഫ്ഐയുടെ കെ റെയിൽ ബോധവത്‌കരണം; പദ്ധതിയുടെ ആവശ്യം ,അതിന്റെ പ്രാധാന്യം വിശദീകരിക്കുക എന്നതാണ് പ്രധാനമായി ഡിവൈഎഫ്ഐ ലക്ഷ്യമിടുന്നത്

സ്വന്തം ലേഖിക

കണ്ണൂർ :കണ്ണൂരിൽ വീട് കയറി ഡിവൈഎഫ്ഐയുടെ കെ റെയിൽ ബോധവത്‌കരണം. ഭൂവുടമകളെ നേരിട്ട് കണ്ടാണ് പ്രചാരണം ശതമാക്കുന്നത്. പദ്ധതിയെ പറ്റി നേരിട്ട് വിശദീകരിക്കും. ആശങ്കയകറ്റാനാണ് വീടുകൾ കയറിയുള്ള പ്രചാരണമെന്നും ഡിവൈഎഫ്ഐ നേതൃത്വം വ്യക്തമാക്കി സിൽവർ ലൈൻ പാത കടന്നുപോകുന്ന പ്രദേശത്തെ ഭൂവുടമകളെ കണ്ട് പദ്ധതി വിശദീകരിക്കും.


ഇതിനോടൊപ്പം പദ്ധതിയുമായി ബന്ധപ്പെട്ട് ലഖുലേഖ കൂടി നൽകും. പദ്ധതിയുടെ ആവശ്യം അതിന്റെ പ്രാധാന്യം വിശദീകരിക്കുക എന്നതാണ് പ്രധാനമായി ഡിവൈഎഫ്ഐ ലക്ഷ്യമിടുന്നത്. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കെ റെയിൽ ബോധവത്‌കരണപരിപാടി. പദ്ധതി കേരളത്തിന് ആവശ്യമാണ് അതിനെ പറ്റി ജനങ്ങളോട് കൂടുതൽ വിശദീകരിക്കനാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് കണ്ണൂരിലെ പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കൂടാതെ ജില്ലയിലെ പ്രാദേശിക നേത്യത്വവും പ്രവർത്തനങ്ങളിൽ പങ്കെടുത്തു.കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത് ബോധപൂർവമുള്ള തെറ്റിധാരണയും ആശങ്കയുമുണ്ടാക്കാനുള്ള ശ്രമമാണ്. ബിജെപി, യുഡിഎഫ്, മറ്റ് സാമുദായിക പാർട്ടികൾ നടത്തുന്ന സമരത്തിന്റെ ലക്ഷ്യം കേരള വികസനതെ അട്ടിമറിക്കുക എന്നതാണ്.

അതിലൂടെ ഇടത്പക്ഷത്തെ ഇല്ലാതാക്കുക എന്നതാണ്. അതുകൊണ്ടാണ് ബിജെപിയും കോൺഗ്രസ്സും ഒത്തുചേർന്നത്. ഇതിൽ നഷ്ടപ്പെടുന്നത് നാടിൻറെ വികസനമാണ്. ഇത് ജനങ്ങളോട് ബോധ്യപ്പെടുത്തണം. ഭൂവുടമകളെ നേരിൽ കണ്ട് പദ്ധതി വിശദീകരിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് വ്യക്തമാക്കി.