play-sharp-fill
മൂന്ന് നിത്യരോഗികളടക്കം അഞ്ചു പേര്‍ താമസിക്കുന്ന വീടിന് സമീപം കക്കൂസ് മാലിന്യം: നഗരസഭയ്ക്കും പൊലീസിനുമേതിരെ മനുഷ്യാവകാശ കമ്മീഷൻ

മൂന്ന് നിത്യരോഗികളടക്കം അഞ്ചു പേര്‍ താമസിക്കുന്ന വീടിന് സമീപം കക്കൂസ് മാലിന്യം: നഗരസഭയ്ക്കും പൊലീസിനുമേതിരെ മനുഷ്യാവകാശ കമ്മീഷൻ

സ്വന്തം ലേഖകൻ
കോഴിക്കോട് :വീടിന്റെ സമീപമുള്ള ഓവുചാലില്‍ ഒരു വര്‍ഷമായി വാഹനത്തില്‍ കൊണ്ടുവന്ന് കക്കൂസ് മാലിന്യം തള്ളിയിട്ടും നടപടി സ്വീകരിക്കാത്ത നഗരസഭക്കും പോലീസിനുമെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.

സി എച്ച്‌ മേല്‍പ്പാലത്തിനു സമീപത്തെ പുത്തന്‍വീട് പറമ്ബില്‍ ആശാലതയുടെ വീടിന് സമീപമുള്ള ഓവുചാലിലാണ് മാലിന്യം തള്ളുന്നത്.


നഗരസഭാ സെക്രട്ടറിയും കോഴിക്കോട് ടuണ്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണറും അന്വേഷണം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ച ശേഷം 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസ് ഏപ്രിലില്‍ കോഴിക്കോട് നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.

മൂന്ന് നിത്യരോഗികളടക്കം അഞ്ചു പേര്‍ താമസിക്കുന്ന വീട്ടില്‍ കൂടുതലും സ്ത്രീകളാണുള്ളത്. കക്കൂസ് മാലിന്യത്തിന്റെ ദുര്‍ന്ധം കാരണം ഇവര്‍ക്ക് ഭക്ഷണം കഴിക്കാന്‍ പോലും കഴിയാറില്ല. പാതിരാത്രിയിലും പുലര്‍ച്ചയുമാണ് മാലിന്യവുമായി വണ്ടിയെത്തുന്നത്.

വാഹനത്തിന്റെ ശബ്ദം കേട്ട് പോലീസിനെ അറിയിച്ചാലും ഫലപ്രദമായ നടപടികളുണ്ടാകാറില്ല. വണ്ടിയുടെ നമ്ബര്‍ പോലീസിനും നഗരസഭക്കും നല്‍കിയിട്ടും നടപടിയില്ല.

പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.