28,29 തീയതികളില്‍ 48 മണിക്കൂര്‍ പൊതുപണിമുടക്ക് : ഒഴിവാക്കിയത് ആവശ്യ സർവീസുകൾ മാത്രം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മാര്‍ച്ച് 28, 29 തീയതികളില്‍ നടക്കുന്ന 48 മണിക്കൂര്‍ പൊതുപണിമുടക്കില്‍ ഇരുചക്ര വാഹനയാത്രയും ട്രെയിന്‍ യാത്രയും ഉപേക്ഷിക്കണമെന്ന് ട്രേഡ് യൂണിയന് സംയുക്ത സമിതി നേതാവ് ആനത്തലവട്ടം ആനന്ദന് അഭ്യര്‍ത്ഥിച്ചു.
28നു രാവിലെ 6 മുതല്‍ 30നു രാവിലെ 6 വരെയാണ് പണിമുടക്ക്. ആശുപത്രി, ആംബുലന്‍സ്, മരുന്നുകടകള്‍, പാല്, പത്രം, ഫയര്‍ ആന്‍ഡ് റസ്ക്യൂ പോലുള്ള ആവശ്യ സര്‍വീസുകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കി.
കേരളത്തിലെ 22 തൊഴിലാളി സംഘടനകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, കര്‍ഷകരുടെ 6 ആവശ്യങ്ങള്‍ അടങ്ങിയ അവകാശപത്രിക ഉടന്‍ പ്രഖ്യാപിക്കുക, കാര്‍ഷികോത്പനങ്ങള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കുക തുടങ്ങി 12 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
ഓരോ ജില്ലകളിലും ചുരുങ്ങിയത് 25 സമരകേന്ദ്രങ്ങളുണ്ടാകും.
പണിമുടക്കുന്ന തൊഴിലാളികള്‍ രാവിലെ 9ന് എല്ലാ കേന്ദ്രങ്ങളിലേക്കും പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കും.