play-sharp-fill
ചര്‍ച്ചയ്ക്കു വിളിക്കാതെ സര്‍ക്കാര്‍; യാത്രക്കാരെ വലച്ച്‌ സ്വകാര്യ ബസ് സമരം

ചര്‍ച്ചയ്ക്കു വിളിക്കാതെ സര്‍ക്കാര്‍; യാത്രക്കാരെ വലച്ച്‌ സ്വകാര്യ ബസ് സമരം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അനിശ്ചിതകാല സ്വകാര്യ ബസ് സമരം പലയിടങ്ങളിലും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി.


ബസ് ഉടമകളെ ഇതുവരെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു വിളിച്ചിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിനിമം ബസ് ചാര്‍ജ് 12 രൂപയാക്കണം, കിലോമീറ്റര്‍ നിരക്ക് ഒരു രൂപ പത്ത് പൈസ ഉയര്‍ത്തണം, വിദ്യാര്‍ത്ഥികളുടെ നിരക്ക് ആറ് രൂപയാക്കണം, കൊവിഡ് കാലത്തെ ടാക്സ് ഒഴിവാക്കി നല്‍കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയാണ് സമരം നടക്കുന്നത്.

ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നു ബസ് ഉടമ സംയുക്ത സമിതി ജനറല്‍ കണ്‍വീനര്‍ ടി.ഗോപിനാഥന്‍ പറഞ്ഞു.

അതേസമയം, ബസ് ഉടമകളുടെ സമ്മര്‍ദ്ദത്തിലൂടെ ചാര്‍ജ് വര്‍ധിപ്പിച്ചെന്ന് വരുത്തി തീര്‍ക്കാനാണ് ഇപ്പോള്‍ നടക്കുന്ന ബസ് സമരമെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ചാര്‍ജ് വര്‍ധന പ്രഖ്യാപിച്ചിരിക്കെ സമരം അനാവശ്യമാണെന്നും മന്ത്രി പറഞ്ഞു.