play-sharp-fill
ചെങ്ങന്നൂരിൽ ബസിനുള്ളിൽവെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ  കടന്നുപിടിക്കുകയും അതിക്രമം കാട്ടുകയും ചെയ്ത മദ്ധ്യവയസ്കൻ പിടിയില്‍

ചെങ്ങന്നൂരിൽ ബസിനുള്ളിൽവെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നുപിടിക്കുകയും അതിക്രമം കാട്ടുകയും ചെയ്ത മദ്ധ്യവയസ്കൻ പിടിയില്‍

സ്വന്തം ലേഖകൻ

മല്ലപ്പള്ളി : ബസിനുള്ളിൽവെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നുപിടിക്കുകയും അതിക്രമം കാട്ടുകയും ചെയ്ത മദ്ധ്യവയസ്കനെ കീഴ് വായ്പൂര് പൊലീസ് അറസ്റ്റുചെയ്തു.

കല്ലൂപ്പാറ തുരുത്തിക്കാട് പാലത്തിങ്കല്‍ പാഴയൊരുത്തിക്കല്‍ വീട്ടില്‍ സജി (മാത്യു പി. വര്‍ഗീസ് -55)ആണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം ചെങ്ങരൂരില്‍ നിന്ന് മല്ലപ്പള്ളിക്കു വന്ന ബസില്‍വച്ചാണ് പെണ്‍കുട്ടിക്കു നേരെ അതിക്രമം ഉണ്ടായത് .

തുടര്‍ന്ന് പിതാവിനൊപ്പം സ്റ്റേഷനില്‍ ഹാജരായ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

പ്രതിയെ മല്ലപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ ബസ് ജീവനക്കാരും നാട്ടുകാരും തടഞ്ഞുവച്ചിരിക്കുന്നതറിഞ്ഞെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

എസ്.എച്ച്‌.ഒ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ എസ്..ഐ ആദര്‍ശ്, ഉദ്യോഗസ്ഥരായ ഷഫീക്ക് , ജൂബി, രതീഷ്, ഷെറീന എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.