play-sharp-fill
പാമ്പാടിയിൽ മാധ്യമ പ്രവർത്തകന് നേരേ ഉണ്ടായ അതിക്രമത്തിൽ വ്യാപാരിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പാമ്പാടിയിൽ മാധ്യമ പ്രവർത്തകന് നേരേ ഉണ്ടായ അതിക്രമത്തിൽ വ്യാപാരിയുടെ അറസ്റ്റ് രേഖപ്പെടുത്തി

സ്വന്തം ലേഖകൻ

പാമ്പാടി: പാമ്പാടിയിൽ മാധ്യമ പ്രവർത്തകന് നേരേ ഉണ്ടായ അതിക്രമത്തിൽ വ്യാപാരിയുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. ആലാമ്പള്ളി കവലയിൽ പഴം പച്ചക്കറി വ്യാപാരം നടത്തുന്ന മഞ്ഞാടി സ്റ്റോഴ്സ് ഉടമ ബിജുവിനെയാണ് പാമ്പാടി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടത്.


കഴിഞ്ഞ മാസം പാമ്പാടിക്കാരൻ’ന്യൂസ് ആലാമ്പള്ളി കവലയിൽ ബസ്സ് സ്റ്റോപ്പിൽ മനുഷ്യജീവന് ഭീഷണിയായി രണ്ട് പഴം പച്ചക്കറി വ്യാപാര സ്ഥാപനങ്ങൾ നാഷണൽ ഹൈവേ കൈയ്യേറി കച്ചവടം നടത്തുന്ന വാർത്ത നൽകിയിരുന്നു. വാർത്തയെ തുടർന്ന് പാമ്പാടി പഞ്ചായത്തും പൊലീസ് അധികാരികളും ഇടപെട്ട് അനധികൃത കച്ചവടം മാറ്റിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാമ്പാടിക്കാരൻ ന്യൂസ് പ്രസിദ്ധീകരിച്ച
ഈ വാർത്ത വൻ ജനശ്രദ്ധ ആകർഷിക്കുകയും വിവിധ തുറകളിൽ നിന്നും അനധികൃത കൈയ്യേറ്റത്തിനെതിരെ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. വാർത്ത ചെയ്തതിൻ്റെ പേരിൽ കഴിഞ്ഞ ഞായറാഴ്ച്ച ആലാമ്പള്ളിക്കവലയിൽ വച്ച് ബൈക്കിൽ എത്തിയ പാമ്പാടിക്കാരൻ ന്യൂസ് ചീഫ് എഡിറ്റർ ജോവാൻ മധുമലയെ സ്ഥലം കൈയ്യേറി കച്ചവടം നടത്തിയ മഞ്ഞാടി സ്റ്റോഴ്സ് ഉടമ ബിജു തടഞ്ഞ് നിർത്തി അസഭ്യം പറയുകയും മർദ്ധിക്കാൻ ശ്രമിക്കുകയും ചെയ്തു .
മാധ്യമ പ്രവർത്തകന് നേരേ ഉണ്ടായ അതിക്രമത്തിൽ നടപടി ആവശ്യപ്പെട്ട് മലയാളം ഓൺലൈൻ മീഡിയ, കേരള പത്രപ്രവർത്തക അസോസിയേഷൻ തുടങ്ങി നിരവധി സംഘടനകൾ പ്രതിഷേധിച്ചിരുന്നു. തുടർന്ന് ജോവാൻ്റെ പരാതിയെ തുടർന്ന് പാമ്പാടി പൊലീസ് ഇന്ന് ബിജുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു.