play-sharp-fill
റെയില്‍വേ സ്റ്റേഷനില്‍ വെച്ച്‌ യാത്രക്കാരിയുടെ സ്വര്‍ണമാല കവര്‍ന്നു; പ്രതി പിടിയിൽ

റെയില്‍വേ സ്റ്റേഷനില്‍ വെച്ച്‌ യാത്രക്കാരിയുടെ സ്വര്‍ണമാല കവര്‍ന്നു; പ്രതി പിടിയിൽ

സ്വന്തം ലേഖിക

തിരുവനന്തപുരം: ട്രെയിന്‍ യാത്രക്കിടെ യാത്രക്കാരിയുടെ സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയില്‍.


വഞ്ചിയൂര്‍ പാറ്റൂര്‍ സ്വദേശി അച്ചുവിനെയാണ് തിരുവനന്തപുരം റെയില്‍വേ പൊലീസ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത് ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് എക്‌സ്പ്രസിലെ യാത്രക്കാരിയുടെ മാലയാണ് പേട്ട റെയില്‍വേ സ്റ്റേഷനില്‍ വെച്ച്‌ പ്രതി മോഷ്ടിച്ചത്.

തുടര്‍ന്ന് യാത്രക്കാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മോഷണത്തിന് ശേഷം പ്രതി വിറ്റ മാല അന്വേഷണസംഘം കണ്ടെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.