play-sharp-fill
തനിക്ക് തെറ്റു പറ്റിയതാകാം.. ;  സില്‍വര്‍ലൈനില്‍ തിരുത്തുമായി സജി ചെറിയാന്‍

തനിക്ക് തെറ്റു പറ്റിയതാകാം.. ; സില്‍വര്‍ലൈനില്‍ തിരുത്തുമായി സജി ചെറിയാന്‍

സ്വന്തം ലേഖിക

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പാതയ്ക്ക് ഇരുവശവും ബഫര്‍ സോണുണ്ടാകില്ലെന്ന പ്രസ്താവന തിരുത്തി മന്ത്രി സജി ചെറിയാന്‍.


പാതയ്ക്ക് ഇരുവശവും ബഫര്‍ സോണ്‍ ഉണ്ടാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മന്ത്രിയപുടെ തിരുത്ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബഫര്‍ സോണില്‍ പാര്‍ട്ടി സെക്രട്ടറി പറഞ്ഞതാണ് ശരി. തനിക്ക് തെറ്റ് പറ്റിയതാകാമെന്നും
മനുഷ്യന് തെറ്റ് പറ്റാമല്ലോയെന്ന് സജി ചെറിയാന്‍ പ്രതികരിച്ചു. സില്‍വര്‍ ലൈന്‍ പാതയ്ക്ക് ഇരുവശവും ഒരു മീറ്റര്‍ പോലും ബഫര്‍ സോണില്ലെന്നാണ് കഴിഞ്ഞ ദിവസം മന്ത്രി സജി ചെറിയാന്‍ അവകാശപ്പെട്ടത്.

ഇതിന് പിന്നാലെ പത്ത് മീറ്റര്‍ ബഫര്‍സോണ്‍ എം.ഡി വി. അജിത്‌കുമാര്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം കെ റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് കോടിയേരി പറഞ്ഞു.

സര്‍വേയ്ക്കെതിരെ കോഴിക്കോട്ട് കോണ്‍ഗ്രസും ബി.ജെ.പിയും ഒരുമിച്ച്‌ സമരം ചെയ്യുകയാണെന്നും കോടിയേരി ആരോപിച്ചു.