play-sharp-fill
അഴിമതിയുടെ കൂത്തരങ്ങായ മുണ്ടക്കയം ബീവറേജിൽ നടക്കുന്നത് കൊള്ള തന്നെ; 1000 ലിറ്ററിലധികം മദ്യം അടിച്ച് മാറ്റിയവർ ഇപ്പോഴും അകത്ത് ; മദ്യം ഒഴിച്ചു മാറ്റിയതിന് ശേഷം കുപ്പി തല്ലി പൊട്ടിച്ച് “ഡാമേജ്” കണക്ക് കാണിച്ചും തട്ടിപ്പ് നടത്തുന്ന വിരുതന്മാർ ബീവറേജിൽ;  ജനപ്രീയ ബ്രാൻഡുകൾ വിൽപന നടത്താതെ മുക്കുന്നതായം വ്യാപക ആരോപണം; സർക്കാരിനെ താങ്ങി നിർത്തുന്ന കുടിയന്മാരുടെ വേദന ആര് കാണാൻ?

സ്വന്തം ലേഖകൻ

കോട്ടയം: ആയിരം ലിറ്ററിലധികം മദ്യം അടിച്ച് മാറ്റിയ കള്ളന്മാർ ഇന്നും അകത്തു തന്നെ; നടന്നത് ലക്ഷങ്ങളുടെ കൊള്ളയായിട്ടും പണി കിട്ടിയത് ദിവസവേതനക്കാരായ ജീവനക്കാർക്ക് മാത്രമാണ്.

മുണ്ടക്കയം ബീവറേജസ് വില്‍പനശാലയില്‍ നിന്ന് ലോക്ഡൗണിനിടെ ജീവനക്കാര്‍ കടത്തിയത് ആയിരം ലീറ്ററിലധികം മദ്യമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബീവറേജസ് കോര്‍പ്പറേഷന്‍ ഓഡിറ്റ് വിഭാഗവും എക്സൈസും ചേര്‍ന്ന് സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് ജീവനക്കാരുടെ വെട്ടിപ്പിന്റെ ആഴം വ്യക്തമായത്. 10 ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പാണ് ഇവിടെ നടന്നിരുന്നത്.

എന്നാൽ മദ്യഷാപ്പ് ആളൊഴിഞ്ഞ പ്രദേശത്ത് നിന്ന് മെയിൻ റോഡിലേക്ക് മാറ്റിയെങ്കിലും തട്ടിപ്പിനും വെട്ടിപ്പിനും ഒരു കുറവും വന്നിട്ടില്ലെന്ന സൂചനയാണ് ലഭിക്കുന്നത്.

ജനപ്രീയ ബ്രാൻഡുകളൊന്നും തന്നെ മുണ്ടക്കയം ബീവറേജിൽ ലഭ്യമല്ല. ഇതോടെ സർക്കാരിനെ താങ്ങി നിർത്തുന്ന കുടിയന്മാർ വ്യാപക പ്രതിഷേധത്തിലാണ്.

രണ്ട് കൗണ്ടറുകളുള്ള മുണ്ടക്കയത്ത് ഒറ്റ കൗണ്ടർ മാത്രമേ തുറക്കൂ. തിരക്കാണ് ചേട്ടാ അതുകൂടി തുറക്ക് എന്ന് ആരേലും പറഞ്ഞാൽ ഉടൻ വരും മറുപടി. വേണേൽ മേടിച്ചാൽ മതി. മണിക്കൂറുകൾ ക്യൂവിൽ നിന്ന് ഒടുവിൽ ബില്ലടിക്കുമ്പോൾ ജനപ്രീയ ബ്രാൻഡുകൾ ഒന്നും ലഭിക്കില്ല. കുടിയന്മാരുടെ പ്രിയപ്പെട്ട ബ്രാൻഡുകൾ വിൽപന നടത്താതെ മുക്കുന്നതാണെന്നും വ്യാപക ആരോപണമുണ്ട്.

ഇതിനിടെ മദ്യം ഒഴിച്ച് മാറ്റിയ ശേഷം കുപ്പികൾ തല്ലി പൊട്ടിച്ച് “ഡാമേജ് കണക്ക് ” കാണിച്ച് വൻ തട്ടിപ്പ് നടത്തുന്നതായും വിവരുമുണ്ട്