play-sharp-fill
ദിലീപിനെ വിലക്കിയേക്കും, ആന്റണി പെരുമ്പാവൂരിനെതിരേയും നടപടി; ദുല്‍ഖര്‍ സല്‍മാന് പിന്നാലെ കൂടുതല്‍ ഒടിടി റിലീസുകാരെ പൂട്ടാനൊരുങ്ങി തീയേറ്റര്‍ ഉടമകൾ

ദിലീപിനെ വിലക്കിയേക്കും, ആന്റണി പെരുമ്പാവൂരിനെതിരേയും നടപടി; ദുല്‍ഖര്‍ സല്‍മാന് പിന്നാലെ കൂടുതല്‍ ഒടിടി റിലീസുകാരെ പൂട്ടാനൊരുങ്ങി തീയേറ്റര്‍ ഉടമകൾ

സ്വന്തം ലേഖകൻ
കൊച്ചി: ദിലീപിനെ വിലക്കിയേക്കും, ആന്റണി പെരുമ്പാവൂരിനെതിരേയും നടപടി. ദുല്‍ഖര്‍ സല്‍മാന് പിന്നാലെ കൂടുതല്‍ ഒടിടി റിലീസുകാരെ പൂട്ടാനൊരുങ്ങി തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്.

സംഘടനയുടെ ആജീവനാന്ത ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ പദവികള്‍ നീക്കം ചെയ്യണമെന്നാണ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ദിലീപ് സംഘടനയുടെ ആജീവനാന്ത ചെയര്‍മാനാണ്. ആന്റണി പെരുമ്പാവൂരാണ് ആജീവനാന്ത വൈസ് ചെയര്‍മാന്‍.


ഇരുവരേയും പുറത്ത് ചാടിക്കുന്ന വിഷയത്തിലടക്കമുള്ള അന്തിമ തീരുമാനങ്ങള്‍ ഈ മാസം 31ന് ചേരുന്ന ജനറല്‍ ബോഡി യോഗത്തില്‍ കൈക്കൊള്ളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സല്യൂട്ട് തീയേറ്റര്‍ റീലസ് വാഗ്ദാനം ചെയ്ത് ഒടിടിയില്‍ റിലീസ് ചെയ്തുവെന്ന് ആരോപിച്ച്‌ നടന്‍ ദുല്‍ഖര്‍ സല്‍മാനെ വിലക്കുമെന്ന് തീയേറ്റര്‍ ഉടമകള്‍ അറിയിച്ചിരുന്നു.

ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങളും അഭിനയിക്കുന്ന ചിത്രങ്ങളും തീയേറ്ററില്‍ റിലീസ് ചെയ്യില്ലെന്നാണ് ഫിയോക്ക് അറിയിച്ചത്. പിന്നാലെയാണ് കൂടുതല്‍ സിനിമകള്‍ ഒടിടി റിലീസ് ചെയ്യുന്നതിനെതിരെ തീയേറ്റര്‍ ഉടമകള്‍ രംഗത്തെത്തിയിരിക്കുന്നത്.