play-sharp-fill
സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവോവാക്സിന് അടിയന്തര ഉപയോഗ അനുമതി; 12-18 വയസിന് ഇടയിലുള്ളവരില്‍ കുത്തിവയ്ക്കാം

സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവോവാക്സിന് അടിയന്തര ഉപയോഗ അനുമതി; 12-18 വയസിന് ഇടയിലുള്ളവരില്‍ കുത്തിവയ്ക്കാം

സ്വന്തം ലേഖിക

ന്യൂഡല്‍ഹി: കോവിഡിനെതിരെ പൊരുതാന്‍ ഒരു വാക്സിന്‍ കൂടി തയ്യാറായി.


സിറം ഇസ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന കൊവോവാക്സിനാണ് അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കണ്ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (ഡിജിസിഐ) അനുമതി ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

12 വയസ്സിനും 18 വയസിനുമിടയിലുള്ളവരില്‍ ഉപയോഗത്തിനായാണ് വാക്സിന് അനുമതി കിട്ടിയത്. അമേരിക്കയിലെ നോവാവാക്സുമായി ചേര്‍ന്ന് സീറം ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍മിച്ച കോവിഡ് വാക്സിനാണ് കൊവോവാക്സ്.

കോവിഡിനെതിരെ രാജ്യത്ത് ഉപയോഗിക്കുന്ന ആദ്യത്തെ പ്രോട്ടീന്‍ വാക്സിനെന്ന് പ്രത്യേകതയും ഇതിനുണ്ട്.