play-sharp-fill
കൊച്ചിയിൽ വൻ രക്തചന്ദനവേട്ട; ദുബായിലേക്ക് കടത്താൻ ഓയില്‍ ടാങ്കറില്‍ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ 2200 കിലോ രക്തചന്ദനമാണ് പിടികൂടിയത്

കൊച്ചിയിൽ വൻ രക്തചന്ദനവേട്ട; ദുബായിലേക്ക് കടത്താൻ ഓയില്‍ ടാങ്കറില്‍ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ 2200 കിലോ രക്തചന്ദനമാണ് പിടികൂടിയത്

സ്വന്തം ലേഖകൻ

കൊച്ചി∙ 2200 കിലോ രക്തചന്ദനം കൊച്ചി ഡിആർഐ പിടികൂടി. ആന്ധ്രയിൽനിന്ന് കൊച്ചിയിലെത്തിച്ചു കപ്പൽ മാർഗം ദുബായിലേക്കു കടത്താനുള്ള ശ്രമം ഡിആർഐ പരാജയപ്പെടുത്തി.


വെല്ലിങ്ടൻ ഐലൻഡിനു സമീപത്തുനിന്നാണു രക്തചന്ദനം പിടികൂടിയത്. ഓയില്‍ ടാങ്കറില്‍ ഒളിപ്പിച്ച നിലയിലാണ് രക്തചന്ദനം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആന്ധ്രയില്‍ നിന്ന് എത്തിച്ച രക്തചന്ദനം കപ്പല്‍മാര്‍ഗം കൊച്ചി തീരം വഴി ദുബായില്‍ എത്തിക്കാനായിരുന്നു പദ്ധതി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് 2200 കിലോ രക്തചന്ദനം പിടികൂടിയത്‌. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.