play-sharp-fill
പോലിസ് തലപ്പത്ത് അഴിച്ചുപണി; സേതുരാമന്‍ ഇന്റലിജന്‍സ് ഐജി; ഹര്‍ഷിത അട്ടല്ലൂരി ക്രൈംബ്രാഞ്ചില്‍

പോലിസ് തലപ്പത്ത് അഴിച്ചുപണി; സേതുരാമന്‍ ഇന്റലിജന്‍സ് ഐജി; ഹര്‍ഷിത അട്ടല്ലൂരി ക്രൈംബ്രാഞ്ചില്‍

സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാന പോലിസ് തലപ്പത്ത് അഴിച്ചുപണി. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ടാണ് ഉത്തരവിറങ്ങിയത്.

ഇന്റലിജന്‍സ് വിഭാഗം ഐജിയായി കെ സേതുരാമനെ നിയമിച്ചു. പോലിസ് അക്കാദമിയില്‍ ട്രെയിനിങ് ഐജിയായിരുന്നു സേതുരാമന്‍.


ഇന്റലിജന്‍സ് വിഭാഗം ഐജിയായ ഹര്‍ഷിത അട്ടല്ലൂരിയെ ക്രൈംബ്രാഞ്ച് തിരുവനന്തപുരം ഒന്നാം യൂനിറ്റില്‍ ഐജിയായി മാറ്റി നിയമിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രൈംബ്രാഞ്ച് ഐജിയായ കെ പി ഫിലിപ്പിനെ പോലിസ് അക്കാഡമിയില്‍ ട്രെയിനിങ് ഐജിയായും നിയമിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി.