ആലുവ ശിവരാത്രി മണപ്പുറത്ത് കച്ചവടക്കാർ തമ്മിൽ ഏറ്റുമുട്ടൽ;ഒരാൾ മരിച്ചു;രണ്ടുപർ അറസ്റ്റിൽ
സ്വന്തം ലേഖകൻ
ആലുവ: ശിവരാത്രി മണപ്പുറത്ത് കച്ചവടക്കാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു.രണ്ടുപേർ അറസ്റ്റിൽ.
വടുതലയില്‍ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശി ദിലീപ് (45) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11.30ഓടെയായിരുന്നു സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തില്‍ ആലുവ ഓള്‍ഡ് ദേശം റോഡിലെ മാളിയേക്കല്‍ സലിം (57), കടവന്ത്ര ഉദയ്നഗര്‍ കോളനിയില്‍ താമസിക്കുന്ന രാജ്കുമാര് (രാജു-68) എന്നിവരെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു. മരിച്ചയാളും പ്രതികളും തമിഴ്നാട് സ്വദേശികളാണ്.
മണപ്പുറത്ത് കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന സ്റ്റാള്‍ നടത്തുന്ന സലീമിന്റെ സഹായികളായിരുന്നു രാജ്കുമാറും കൊല്ലപ്പെട്ട ദിലീപും.
മൂവരും രാവിലെ മുതല്‍ മണപ്പുറത്തെ സ്റ്റാളില്‍ ഇരുന്ന് മദ്യപിച്ചു. ഇതിനിടയിലുണ്ടായ തര്‍ക്കത്തിനിടെ രാജ് കുമാറിനെ ദിലീപ് മര്‍ദിച്ചതായി പറയുന്നു.
ഇതില്‍ സലിം ഇടപെടുകയും രണ്ടുപേരും ചേര്‍ന്ന് ദിലീപിനെ മരകൊന്പ് ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. ദിലീപും രാജ്കുമാറും ബന്ധുക്കളാണ്.
ഇവര്‍ തമ്മില്‍ നടന്ന അടിപിടി മൊബൈലില്‍ പകര്‍ത്തിയയാളാണ് സംഘര്‍ഷ വിവരം നാട്ടുകാരെ അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി അവശനിലയിലായിരുന്ന ദിലീപിനെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ആശുപത്രിയിലെത്തിച്ച് ഏതാനും സമയത്തിനുള്ളില്‍ ദിലീപ് മരിച്ചു.