കുമരകത്ത് യുവാവിനെ കൈ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തി; കാഴ്ചക്കാരായി ജനപ്രതിനിധികളും നാട്ടുകാരും
സ്വന്തം ലേഖിക
കുമരകം: ചൂളഭാഗം വാട്ടർ ടാങ്കിനടിയിൽ നിന്നും യുവാവിനെ കൈ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തി.
ചങ്ങനാശ്ശേരി സ്വദേശി രതീഷിനെയാണ് വൈകിട്ട് 7 മണിയോടെ വാട്ടർ ടാങ്കിനടിയിൽ നിന്നും കൈ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവം അറിയിച്ചതിനെ തുടർന്ന് കുമരകം എസ്ഐ എസ് സുരേഷും രണ്ട് പൊലിസ് ഉദ്യോഗസ്ഥരും ആംബുലൻസുമായി സ്ഥലത്ത് എത്തി. രണ്ട് പഞ്ചായത്ത് മെമ്പർ ഉൾപ്പെടെയുള്ള നാട്ടുകാർ സംഭവ സ്ഥലത്ത് എത്തിയിരുന്നു. ഇയാളെ ആംബുലൻസിൽ കയറ്റാൻ ശ്രമിച്ചതോടെ ഇയാൾ അക്രമാസക്തനായി.
ചോര വാർന്ന് ഗുരുതരാവസ്ഥയിലായ ഇയാളെ ആശുപത്രിയിലാക്കാൻ പൊലീസ് നാട്ടുകാരുടെ സഹായം തേടിയെങ്കിലും ആരും തയ്യാറായില്ല. ഒടുവിൽ വനിതാ പഞ്ചായത്ത് മെമ്പറും പൊലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് ഇയാളെ ആശുപത്രിയിലാക്കിയത്.
Third Eye News Live
0