play-sharp-fill
തിരുനക്കരപൂരം; കോട്ടയം നഗരത്തിൽ നാളെ ശക്തമായ ഗതാഗത നിയന്ത്രണം

തിരുനക്കരപൂരം; കോട്ടയം നഗരത്തിൽ നാളെ ശക്തമായ ഗതാഗത നിയന്ത്രണം

സ്വന്തം ലേഖിക

തിരുനക്കര: മാർച്ച് 23 ബുധനാഴ്ച്ച തിരുനക്കര പൂരം പ്രമാണിച്ച് നഗരത്തിൽ ശക്തമായ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി പൊലീസ്.

വാഹനങ്ങൾ വഴി തിരിച്ചുവിടുന്നത് ഇങ്ങനെ….

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1. തെക്കുനിന്നും M.C റോഡിലൂടെ വരുന്ന വലിയ വാഹനങ്ങള്‍ സിമന്റ് കവല ജംഗ്ഷനില്‍
നിന്നും ഇടതു തിരിഞ്ഞ് പാറേച്ചാല്‍ റോഡുവഴി തിരുവാതുക്കല്‍- കുരിശുപള്ളി- അറുത്തൂട്ടി
ജംഗ്ഷനില്‍ എത്തി വലതു തിരിഞ്ഞ് ചാലുകുന്ന് ജംഗ്ഷനിലെത്തി മെഡിക്കല്‍ കോളേജ്
ഭാഗത്തേക്ക് പോവുക. കുമരകം ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ തിരുവാതുക്കല്‍ –
അറുത്തൂട്ടി വഴി പോവുക.

2. എം സി റോഡിലൂടെ വരുന്ന കിഴക്കോട്ടു പോകേണ്ട ചെറുവാഹനങ്ങള്‍ മണിപ്പുഴ നിന്നും
വലത്തോട്ടു തിരിഞ്ഞ് ബൈപാസ് റോഡു വഴി ഈരയില്‍ക്കടവു വഴി മനോരമ
ജംഗ്ഷനിലെത്തി കിഴക്കോട്ടു പോവുക. വലിയ വാഹനങ്ങള്‍ മണിപ്പുഴ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് കടുവാക്കുളം, കൊല്ലാടുവഴി കഞ്ഞിക്കുഴിയിലെത്തി പോവുക.

3. നാഗമ്പടത്തു നിന്നും വരുന്ന വാഹനങ്ങള്‍ സിയേഴ്‌സ് ജംഗ്ഷന്‍ , റെയില്‍വേ സ്റ്റേഷന്‍ –
ലോഗോസ് വഴി ചന്തക്കവലയിലെത്തി മാര്‍ക്കറ്റ് വഴി എം എൽ റോഡെ കോടിമത ഭാഗത്തേക്ക്
പോവുക.

4. കുമരകം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ ബേക്കര്‍ ജംഗ്ഷനിലെത്തി സിയേഴ്‌സ്
ജംഗ്ഷന്‍ വഴി വലത്തോട്ടു തിരിഞ്ഞ് ബസ് സ്റ്റാന്‍ഡിലേക്ക് പോവുക.

5. നാഗമ്പടം സ്റ്റാന്റില്‍ നിന്നും കാരാപ്പുഴ, തിരുവാതുക്കല്‍ ഭാഗത്തേക്ക് പോകേണ്ട ബസ്സുകള്‍
ബേക്കര്‍ ജംഗ്ഷനിലെത്തി അറുത്തൂട്ടി വഴി തിരുവാതുക്കല്‍ ഭാഗത്തേക്കുപോവുക

6. കെ. കെ റോഡിലൂടെ വരുന്ന ചങ്ങനാശ്ശേരി ഭാഗത്തേക്കുപോകേണ്ട വലിയ വാഹനങ്ങള്‍
കഞ്ഞിക്കുഴി ,ദേവലോകം, കടുവാക്കുളം വഴിയും പ്രൈവറ്റ് ബസ്സുകള്‍ കളക്ട്രേറ്റ്, ലോഗോസ്,
ശാസ്ത്രി റോഡ്, കുര്യന്‍ ഉതുപ്പു റോഡുവഴി നാഗമ്പടം ബസ് സ്റ്റാന്‍ഡിലേക്ക് പോകേണ്ടതാണ്.