മലപ്പുറത്ത് ആദിവാസി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച അന്‍പതിയഞ്ചുകാരന്‍ പിടിയില്‍
സ്വന്തം ലേഖിക
പാണ്ടിക്കാട്: മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച ആളെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടികജാതി വിഭാഗത്തില്‍പെട്ട ഒന്‍പത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പാണ്ടിക്കാട് ചെമ്പ്രശ്ശേരി കക്കാടമ്മല്‍ സ്വദേശിയായ ആറുവിരലില്‍ ഹൗസില്‍, അബ്ദുള്‍ ജബ്ബാറിനെയാണ് പാണ്ടിക്കാട് പൊലീസ് പിടികൂടിയത്.
അന്‍പതിയഞ്ചു വയസുള്ള പ്രതിയെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം. നാട്ടില്‍ പുറങ്ങളില്‍ കാണപ്പെടുന്ന പുളിവെണ്ട നല്‍കാമെന്ന് പ്രലോഭിപ്പിച്ച് പ്രതി, കുട്ടിയെ വീട്ടില്‍ എത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പീഡനവിവരം വീട്ടുകാര്‍ അറിഞ്ഞിരുന്നെങ്കിലും, പ്രതിയെ ഭയന്ന് പുറത്ത് അറിയിച്ചിരുന്നില്ല. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തിലാണ് നടപടി. പോക്‌സോ എസ് സി എസ് ടി വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.