video
play-sharp-fill
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും റാഗിംഗ്; പരാതിയുമായി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി; സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാംഗിംഗ് മൂലം ഒന്നാം വര്‍ഷ പിജി വിദ്യാര്‍ത്ഥി പഠനം അവസാനിപ്പിച്ചിരുന്നു

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും റാഗിംഗ്; പരാതിയുമായി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി; സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാംഗിംഗ് മൂലം ഒന്നാം വര്‍ഷ പിജി വിദ്യാര്‍ത്ഥി പഠനം അവസാനിപ്പിച്ചിരുന്നു

സ്വന്തം ലേഖകൻ
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും റാഗിംഗ്. ഒന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയാണ് പ്രിന്‍സിപ്പലിന് പരാതി നല്‍കി.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് റാംഗിംഗ് നടന്നതെന്ന് പരാതിയില്‍ പറയുന്നു. പരാതിയില്‍ അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞയാഴ്ചയും മെഡിക്കല്‍ കോളജില്‍ നിന്ന് റാഗിംഗ് പരാതി ഉയര്‍ന്നിരുന്നു. സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാംഗിംഗ് മൂലം ഒന്നാം വര്‍ഷ പിജി വിദ്യാര്‍ത്ഥി പഠനം അവസാനിപ്പിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫെബ്രുവരി നാലിനും 11നുമിടയില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ജോലി ചെയ്യിച്ചു പീഡിപ്പിച്ചുവെന്ന് കൊല്ലം സ്വദേശി ജിതിന്‍ ജോയി ആണ് പരാതിപ്പെട്ടിരുന്നത്.

സംഭവത്തില്‍ രണ്ട് വിദ്യാര്‍ത്ഥികളെ അന്വേഷണ വിധേയമായി സസ്‌പെന്റു ചെയ്തിരുന്നു.

ജിതിന്‍ ജോയി നിലവില്‍ മറ്റൊരു മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന് പഠനം തുടരുകയാണ്. റാഗിംഗ് മൂലം ഉറങ്ങാന്‍ പോലും കഴിയാത്ത സാഹചര്യമാണ് കേഴിക്കോട് മെഡിക്കല്‍ കോളജിലുള്ളതെന്നും ജിതിന്റെ പരാതിയില്‍ പറഞ്ഞിരുന്നു.